എസ്.എന്‍.ഡി.പിയും വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാര്‍ട്ടിയും

‘മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത് കുടിക്കരുത്, ചെത്തുകാരന്റെ ദേഹം നാറും അവന്റെ തുണിനാറും അവന്‍ തൊട്ടതൊക്കെ നാറും’ എന്ന് ശ്രീനാരായണഗുരു പറഞ്ഞു. എന്നാല്‍ ഇന്നത്തെ എസ്.എന്‍.ഡി.പിയുടെ സ്ഥിതിയെന്താണ് ? വെള്ളാപ്പള്ളി നടേശനടക്കമുള്ള സംഘടനയുടെ ഭാരവാഹികളില്‍ മിക്കവരും മദ്യവ്യവസായികളോ കള്ള്ഷാപ്പ് ഉടമകളോ ആണ്. ജാതി സംഘടനയെന്ന നിലയില്‍ എസ്.എന്‍.ഡി.പിയെ ശക്തിപ്പെടുത്തിയ വെള്ളാപ്പള്ളി ശ്രീനാരായണഗുരുവിനെ ഈഴവരുടെ ദൈവമാക്കി പ്രതിഷ്ഠിച്ചു. പിന്നീടദ്ദേഹം തീവ്ര ഹൈന്ദവതയിലേക്ക് സംഘടനയെ കൂട്ടികൊണ്ടുപോവു കയാണ് ചെയ്തത്. ‘നായടി മുതല്‍ നമ്പൂതിരിവരെ’ എന്നുള്ള രാഷ്ട്രീയ സമവാക്യവും മറ്റു മതസ്ഥര്‍ക്കും ഇതിലേക്കു കടന്നുവരാം എന്ന പ്രഖ്യാപനവും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയം മാറിയോ എന്നു പരിശോധിക്കുവാനുമാണ് ഈ ലേഖനം ശ്രമിക്കുന്നത്.

കേരളീയ നവോത്ഥാനത്തിന്റെ പിതാവ് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ഡോ:ടി.പല്പുവിന്റെയും ശ്രമഫലമായി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി.യോഗം. കേരളത്തിന്റെ നവോത്ഥാന കാലഘട്ടങ്ങളില്‍ ശക്തമായ മുന്നേറ്റങ്ങളുണ്ടാക്കിയ സംഘടനയായിരുന്നു. ശ്രീനാരായണധര്‍മ്മ പരിപാലനയോഗം. എന്നാല്‍ ഇന്ന് ഈ പ്രസ്ഥാനം ആദര്‍ശപരമായും ആശയപരമായും ഒരുപാട് മാറിയിരിക്കുന്നു, മാറികൊണ്ടിരിക്കുന്നു. ഒരു സാമുദായിക പരിഷ്‌ക്കരണ സംഘടനയില്‍ നിന്നും ജാതി സംഘടനയിലേക്കും തീവ്ര ഹൈന്ദവതയിലേക്കും ഇന്ന് എസ്.എന്‍.ഡി.പി മാറികൊണ്ടിരിക്കുന്നു. വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റയാത്രയുടെയും ‘ ഭാരത്ധര്‍മ്മ ജനസേന എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തിന്റെയും പശ്ചാത്തലത്തില്‍ എസ്.എന്‍.ഡി.പി.യോഗത്തിന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ‘നായടി മുതല്‍ നമ്പൂതിരിവരെ’ എന്നുള്ള രാഷ്ട്രീയ സമവാക്യവും മറ്റു മതസ്ഥര്‍ക്കും ഇതിലേക്കു കടന്നുവരാം എന്ന പ്രഖ്യാപനവും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയം മാറിയോ എന്നു പരിശോധിക്കുവാനുമാണ് ഈ ലേഖനം ശ്രമിക്കുന്നത്.

ഈഴവ സമുദായത്തിന്റെ പശ്ചാത്തലത്തിലാണ് എസ്.എന്‍.ഡി.പി രൂപപ്പെട്ടതെങ്കിലും പൂര്‍ണ്ണമായും അതൊരു സമുദായ സംഘടനയാകാതെ കേരളീയ സമൂഹത്തിന്റെ മൊത്തത്തിലുള്ള ജീര്‍ണ്ണതയ്‌ക്കെതിരെ പടപൊരുതുകയും നവ്വോത്ഥാനത്തിന് പുതുവഴിവിളക്കാവുകയും ചെയ്തു. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠയോടെ കേരളീയ നവ്വോത്ഥാന പ്രക്രിയയ്ക്ക് തിരിതെളിഞ്ഞു. അരുവിപ്പുറം ക്ഷേത്രത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച വാവൂട്ട്‌യോഗത്തില്‍ നിന്നുമാണ് എസ്.എന്‍.ഡി.പി.രൂപം പ്രാപിച്ചത്. 1903 മെയില്‍ ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം നിലവില്‍ വന്നു. ശ്രീനാരായണഗുരു അധ്യക്ഷനും ടി.പല്പു വൈസ് പ്രസിഡന്റും കുമാരനാശാന്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസരംഗം വ്യാവസായിക മേഖല, കൈത്തൊഴില്‍, കച്ചവടം, എന്നീ മേഖലകളില്‍ ഈഴവ സമുദായത്തെ അഭിവൃദ്ധിപ്പെടുത്തുക, ഈഴവര്‍ക്കിടയിലെ അനാച്ചാരങ്ങള്‍, ഉപജാതിചിന്തകള്‍ തുടച്ചു നീക്കുക, സമൂഹത്തിലെ തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങിയ വിവിധ അനാച്ചാരങ്ങളെ ഇല്ലാതാക്കുക എന്നിങ്ങനെയായിരുന്നു യോഗത്തിന്റെ ലക്ഷ്യങ്ങളില്‍ ചിലത്.
സംഘടനയുടെ ഒന്നാം വാര്‍ഷികത്തിലാണ്. മുഖപത്രമായ വിവേകോദയം മാസിക പുറത്തിറങ്ങു ന്നത്. ആശാനായിരുന്നു അതിന്റെ പത്രാധിപര്‍. 1917 ല്‍ നടന്ന എസ്.എന്‍.ഡി.പിയുടെ 14ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് സുപ്രധാനമായ ഒരു പ്രമേയം പാസ്സാക്കി. ഈഴവ വി’ഭാഗങ്ങള്‍ക്ക് പുറമേ മറ്റു കീഴാള വി’ഭാഗങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കണമെന്നായിരുന്നു പ്രമേയത്തിന്റെ കാതല്‍. ഈ പ്രമേയത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണ് എസ്.എന്‍.ഡി.പി നേതാവും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനു മായിരുന്ന ടി.കെ.മാധവന്റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പിയോഗം വൈക്കം സത്യാഗ്രഹത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയത്. എസ്.എന്‍.ഡി.പിയ്ക്ക് ജാത്യാഭിഭിമാനം കൂടുന്നതില്‍ മനംനൊന്ത് 1916 ല്‍ ശ്രീനാരായണഗുരു എസ്.എന്‍.ഡി.പി.യോഗത്തില്‍ നിന്ന് രാജിവെച്ചു. വൈകാതെ തന്നെ കുമാരനാശാനും യോഗം വിട്ടിറങ്ങി.

  • എസ്.എന്‍.ഡി.പിയും വെള്ളാപ്പള്ളിയുടെ രാഷ്ട്രീയപാര്‍ട്ടിയും

കേരളപ്പിറവിക്കുശേഷമുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളോടൊപ്പമാണ് എസ്.എന്‍.ഡി.പിയെ നോക്കി കണേണ്ടത്. എസ്.എന്‍.ഡി.പി. ജാതി സംഘടനയിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളൊഴിച്ച് ഏതാനും ചില പാര്‍ട്ടികള്‍ മതത്തിന്റെയോ ജാതിയുടെയോ ലേബലിലേക്ക് ഒതുങ്ങി. കേരളത്തില്‍ പിന്നീട് നിരവധി ജാതി – മത സംഘടനകള്‍ ഉടലെടുത്തു. പതുക്കെ പതുക്കെ എസ്.എന്‍.ഡി.പിയെയും, എന്‍.എസ്.എസിനെയും പോലുള്ള ജാതി സംഘടനകള്‍ രാഷ്ട്രീയത്തെ പോലും മാറ്റിമറിയ്ക്കാന്‍ പോലും കഴിയുന്ന സമ്മര്‍ദ്ദഗ്രൂപ്പുകളായി പരിണമിച്ചു. ജാതി – മത സംഘടനകള്‍ക്ക് വിദ്യാഭ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുക വഴി വിവിധ സര്‍ക്കാരുകള്‍ സമുദായ ധ്രുവീകരണത്തിനും അതുവഴി വിദ്യാഭ്യാഭ്യാസ കച്ചവടത്തിനും വഴിമരുന്നിട്ടു.

_____________________________________
വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറിയായി എത്തിയതോടുകൂടി വെറുമൊരു ജാതി സംഘടനയില്‍ നിന്ന് കേരളത്തിലെ അധികാര കേന്ദ്രങ്ങളെ സ്വാധീനിക്കാനും നിശ്ചയിക്കാനുമുള്ള ശക്തമായ സമ്മര്‍ദ്ദഗ്രൂപ്പായി അത് മാറി. എസ്.എന്‍.ഡി.പി യോഗത്തിന് കേരള ത്തിനു പുറമെ ലോകത്തിന്റെ പല ‘ഭാഗങ്ങളിലും സംഘടനാശേഷി ഉണ്ടായി. യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, കര്‍ഷക സമിതി തുടങ്ങിയ പോഷക സമിതികളും എസ്.എന്‍.ഡി.പി. യോഗത്തില്‍ രൂപപ്പെട്ടു. ഇന്ന് വിവാദത്തിന്റെ കൊടുമ്പിരികൊണ്ടിരിക്കുന്ന എസ്.എന്‍.ഡി.പിയുടെ ‘മൈക്രോഫിനാന്‍സ്’ എന്ന പദ്ധതി ആരംഭിച്ചത് വെള്ളാപ്പള്ളിനടേശനാണ്. ജാതിപറഞ്ഞ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയ അദ്ദേഹം ഈഴവര്‍ ഒരു ജാതിയാണെന്നും ജാതിപറഞ്ഞുകൊണ്ട് നമ്മള്‍ എല്ലാം വാങ്ങിയെടുക്കണമെന്നും പറഞ്ഞു. ദലിതര്‍ക്ക് വേണ്ടി എസ്.എന്‍.ഡി.പി ഇനി പ്രവര്‍ത്തിക്കില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. അതുവരെയുണ്ടായിരുന്ന എസ്.എന്‍.ഡി.പിയുടെ ആശയങ്ങളെയും ആദര്‍ശങ്ങളെയും പൂര്‍ണ്ണമായി കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി അങ്ങനെയൊരു നിലപാടെടുത്തത്.
_____________________________________ 

വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറിയായി എത്തിയതോടുകൂടി വെറുമൊരു ജാതി സംഘടനയില്‍ നിന്ന് കേരളത്തിലെ അധികാര കേന്ദ്രങ്ങളെ സ്വാധീനിക്കാനും നിശ്ചയിക്കാനുമുള്ള ശക്തമായ സമ്മര്‍ദ്ദഗ്രൂപ്പായി അത് മാറി. എസ്.എന്‍.ഡി.പി യോഗത്തിന് കേരള ത്തിനു പുറമെ ലോകത്തിന്റെ പലഭാഗങ്ങളിലും സംഘടനാശേഷി ഉണ്ടായി. യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, കര്‍ഷക സമിതി തുടങ്ങിയ പോഷക സമിതികളും എസ്.എന്‍.ഡി.പി. യോഗത്തില്‍ രൂപപ്പെട്ടു. ഇന്ന് വിവാദത്തിന്റെ കൊടുമ്പിരികൊണ്ടിരിക്കുന്ന എസ്.എന്‍.ഡി.പിയുടെ ‘മൈക്രോഫിനാന്‍സ്’ എന്ന പദ്ധതി ആരംഭിച്ചത് വെള്ളാപ്പള്ളിനടേശനാണ്. ജാതിപറഞ്ഞ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയ അദ്ദേഹം ഈഴവര്‍ ഒരു ജാതിയാണെന്നും ജാതിപറഞ്ഞുകൊണ്ട് നമ്മള്‍ എല്ലാം വാങ്ങിയെടുക്കണമെന്നും പറഞ്ഞു. ദലിതര്‍ക്ക് വേണ്ടി എസ്.എന്‍.ഡി.പി ഇനി പ്രവര്‍ത്തിക്കില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. അതുവരെയുണ്ടായിരുന്ന എസ്.എന്‍.ഡി.പിയുടെ ആശയങ്ങളെയും ആദര്‍ശങ്ങളെയും പൂര്‍ണ്ണമായി കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി അങ്ങനെയൊരു നിലപാടെടുത്തത്.
‘മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത് കുടിക്കരുത്, ചെത്തുകാരന്റെ ദേഹം നാറും അവന്റെ തുണിനാറും അവന്‍ തൊട്ടതൊക്കെ നാറും’ എന്ന് ശ്രീനാരായണഗുരു പറഞ്ഞു. എന്നാല്‍ ഇന്നത്തെ എസ്.എന്‍.ഡി.പിയുടെ സ്ഥിതിയെന്താണ് ? വെള്ളാപ്പള്ളി നടേശനടക്കമുള്ള സംഘടനയുടെ ഭാരവാഹികളില്‍ മിക്കവരും മദ്യവ്യവസായികളോ കള്ള്ഷാപ്പ് ഉടമകളോ ആണ്. ജാതി സംഘടനയെന്ന നിലയില്‍ എസ്.എന്‍.ഡി.പിയെ ശക്തിപ്പെടുത്തിയ വെള്ളാപ്പള്ളി ശ്രീനാരായണഗുരുവിനെ ഈഴവരുടെ ദൈവമാക്കി പ്രതിഷ്ഠിച്ചു. പിന്നീടദ്ദേഹം തീവ്ര ഹൈന്ദവതയിലേക്ക് സംഘടനയെ കൂട്ടികൊണ്ടുപോവു കയാണ് ചെയ്തത്.
നായരീഴവ ഐക്യത്തിന്റെ പേരില്‍ എന്‍.എസ്.എസുമായി സഖ്യം ചേരാനുള്ള വെള്ളാപ്പള്ളി നടേശന്റെ ശ്രമം രണ്ടുതവണ പാളുകയാണ് ചെയ്തത്. ഏതു സര്‍ക്കാര്‍ വന്നാലും അധികാരകേന്ദ്ര ങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള എന്‍.എസ്.എസിന് അധികാരത്തിന്റെ പിന്‍നിരയില്‍ നില്‍ക്കുന്ന എസ്.എന്‍.ഡി.പിയുമായുള്ള സഖ്യം ആവശ്യമില്ലായിരുന്നു. എന്‍.എസ്.എസ് ഉന്നയിക്കുന്ന സാമ്പത്തിക സംവരണം എന്ന ആശയവും എസ്.എന്‍.ഡി.പി.ശ്രദ്ധയോടെ സംരക്ഷിക്കുന്ന ജാതി സംവരണവും തമ്മില്‍ ഒരു തരത്തിലും ഒത്തുപോവില്ലായിരുന്നു.
എസ്.എന്‍.ഡി.പി.യില്‍ അധികാരവാഴ്ച തുടങ്ങിയതുമുതല്‍ വെള്ളാപ്പള്ളി സംഘടനയില്‍ കുടുംബ വാഴ്ച ആരംഭിച്ചു. അദ്ദേഹം മകനായ തുഷാര്‍ വെള്ളാപ്പള്ളിയെ വൈസ്പ്രസിഡന്റ് സ്ഥനത്തും ഭാര്യയെ എസ്.എന്‍.ട്രസ്റ്റ് അംഗമായും അവരോധിച്ചു. എസ്.എന്‍.ഡി.പിയിലെ മിക്ക ഭാരവാഹി സ്ഥാനങ്ങളും വഹിക്കുന്നത് വെള്ളാപ്പള്ളി നടേശന്റെ കുടുംബക്കാരും അനുയായികളുമാണ്. ഈഴവ വിഭാഗത്തിന്റെ പ്രാതിനിധ്യമെന്ന പേരില്‍ സര്‍ക്കാരിന്റെ പല അധികാരസ്ഥാപനങ്ങളും എസ്.എന്‍.ഡി.പിയ്ക്കാണ് ലഭിച്ചിരുന്നത്. അതിലും തന്റെ അനുയായികളെ കയറ്റിയിരുത്തുവാനാണ് വെള്ളാപ്പള്ളി നടേശന്‍ ശ്രമിച്ചിരുന്നത്. എസ്.എന്‍.ഡി.പി.യോട് ഒരു മതേതരമനസ്സാണ് എല്ലാവരും വച്ചുപുലര്‍ത്തിയിരുന്നത്. സംഘടനയിലെ ബഹുഭൂരിപക്ഷം വരുന്ന അംഗങ്ങള്‍ക്കും ഇതേ മനസ്സാണ് ഉള്ളത്. എന്നാല്‍ വെള്ളാപ്പള്ളി കാണിച്ചുകൊണ്ടിരിക്കുന്ന ചെയ്തികള്‍ കാരണം പൊതുജനങ്ങളും സംഘടനയിലെ നിരവധി അംഗങ്ങളും ഇന്ന് എസ്.എന്‍.ഡി.പിയെ തീവ്രഹൈന്ദവ സംഘടനയായാണ് നോക്കികാണുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതും മന്ത്രിസഭയില്‍ ഈഴവ സമുദായത്തിന് പ്രാതിനിധ്യം കുറഞ്ഞതും വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചു. കുറച്ചുകാലമായി വെള്ളാപ്പള്ളി ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിച്ചിരുന്ന ഹൈന്ദവ എകീകരണം എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകാന്‍ ഇത് കാരണമായി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി.സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതും തീവ്ര ഹിന്ദു സംഘടനകളുടെ പിന്തുണയും വെള്ളാപ്പള്ളിയുടെ വേഗം വര്‍ധിപ്പിച്ചു. ശവപ്പെട്ടിയിലെ ആണിപോലെ കേരളത്തിലെ ബഹുഭൂരിപക്ഷം ബാറുകള്‍ പൂട്ടുകയും അതിനെ മുന്‍കൈ എടുത്ത് തന്റെ സമുദായത്തില്‍പ്പെട്ട കോണ്‍ഗ്രസ്സ് പ്രസിഡന്റാണ് എന്നുള്ളതും വെള്ളാപ്പള്ളിയെ കൂടുതല്‍ പ്രകോപിതനാക്കുകയും ‘ഹൈന്ദവ ഏകീകരണം’ എന്ന ലക്ഷ്യവുമായി മുന്നോട്ടുപോവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം ബി.ജെ.പിയുമായി നീക്കുപോക്കു നടത്തിയതുവഴി സംഘടനയെ വെള്ളാപ്പള്ളി വഴിപിഴപ്പിച്ചു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വെള്ളാപ്പള്ളി നടത്തിയ സമത്വ മുന്നേറ്റയാത്ര അവസാനിച്ചിരിക്കുന്നു. യാത്രയിലുട നീളം വര്‍ക്ഷീയ വിഷം ചീറ്റുന്ന പ്രസംഗമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. കോഴിക്കോട് മാന്‍ഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിനെ മുന്‍നിര്‍ത്തി വെള്ളാപ്പള്ളി നടത്തിയ പ്രസംഗം വര്‍ക്ഷീയത അഴിച്ചുവിടുന്ന തരത്തിലുള്ളതായിരുന്നു. മരിക്കുകയാണെങ്കില്‍ മുസ്ലീമായി മരിക്കണമെന്നും ഇത് പോലെ അപകടത്തില്‍പ്പെട്ട ഹിന്ദുക്കളുടെ വീട്ടില്‍ തിരിഞ്ഞു നോക്കാന്‍ ഒരുപട്ടിപോലും വരുകയില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിന്റെ രത്‌നചുരുക്കം. ആലുവയില്‍ വെച്ചാണ് അദ്ദേഹം ഈ പ്രസംഗം നടത്തിയത് ആ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ട്. 1924 ല്‍ ശ്രീനാരായണഗുരു വിളിച്ചുകൂട്ടിയ സര്‍വ്വമത സമ്മേളനം നടന്നത് ആലുവയില്‍ വെച്ചാണ് നാനാ ജാതി – മതസ്ഥരും ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എസ്.എന്‍.ഡി.പിയുടെ നേതൃനിരയിലുണ്ടായിരുന്ന ടി.കെ.മാധവന്‍, സി.കൃഷ്ണന്‍, സി.വി.കുഞ്ഞിരാമന്‍ എന്നിവരായിരുന്നു സമ്മേളനത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്.
‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നുള്ള വലിയ ചിന്ത ആ സമ്മേളനത്തിലാണ് നാരായണഗുരു മുന്നോട്ടു വച്ചത്. ‘എല്ലാ മതത്തിന്റെയും സാരങ്ങള്‍ ഒന്നാണെന്നും,’ ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്’ എന്നീ തുടങ്ങിയ വചനങ്ങള്‍ ഗുരുദേവന്‍ പറഞ്ഞതും ഈ സമ്മേളനത്തില്‍ വെച്ചായിരുന്നു. ഗുരുദേവനെയും ഗുരുതത്വങ്ങളെയും നിരാകരിച്ചുകൊണ്ടാണ് ആലുവയില്‍ വെച്ച് വെള്ളാപ്പള്ളി നടേശന്‍ ഇങ്ങനെയൊരു പ്രസംഗം നടത്തിയത്. ആലുവയിലെ സര്‍വ്വമത സമ്മേളനത്തിന്റെ ദര്‍ശനങ്ങളും ഇന്നത്തെ എസ്.എന്‍.ഡി.പിയുടെ ആശയങ്ങളും പ്രവര്‍ത്തന ങ്ങളും തമ്മില്‍ വലിയ അന്തരം ഉണ്ട്.

____________________________________
സി.പി.എമ്മിന്റെ ബഹു’ഭൂരിപക്ഷം വോട്ടര്‍മാര്‍ ഈഴവരാണെങ്കിലും അര്‍ഹിക്കുന്ന അധികാര പങ്കാളിത്തമോ സാമൂഹിക നീതിയോ അവരില്‍ നിന്ന് ഈഴവര്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോഴുള്ള സര്‍ക്കാര്‍ ന്യൂനപക്ഷപ്രീണനം നടത്തുകയാണ് എന്ന വെള്ളാപ്പള്ളിയുടെ ആക്ഷേപം പൂര്‍ണ്ണമായും തള്ളികളയാന്‍ കഴിയുന്നതല്ല. ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും കേരളത്തിലെ ജാതി – മത സംഘടനകള്‍ അധികാര കേന്ദ്രങ്ങളെ സ്വാധീനിക്കുകയും വേണ്ടതെല്ലാം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പരിഗണന എസ്.എന്‍.ഡി.പി യോഗത്തിന് ലഭിച്ചിട്ടില്ല. വര്‍ക്ഷീയത പറഞ്ഞു പരത്തിയാലും സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി പറഞ്ഞതാണെങ്കിലും വെള്ളാപ്പള്ളി ഉന്നയിച്ച രണ്ടു കാര്യങ്ങള്‍ കേരള സര്‍ക്കാരിനും സമൂഹത്തിനും പരിഗണനയ്‌ക്കെടുക്കാവുന്നതാണ്. 1) ഷര്‍ട്ടൂരി അമ്പലത്തില്‍ കയറുന്ന രീതി അവസാനിപ്പിക്കണമെന്നും, 2) എസ്.എന്‍.ഡി.പിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമനം പി.എസ്സ്.സിയ്ക്കു വിടാന്‍ തയ്യാറാണെന്നുള്ളതും. ഇവ രണ്ടുമാണ് വെള്ളാപ്പള്ളി പറഞ്ഞകാര്യങ്ങള്‍. 
____________________________________ 

ശ്രീനാരായണഗുരുവിനോടും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോടും എസ്.എന്‍.ഡി.പി വിടപറഞ്ഞിട്ട് കുറെക്കാലമായെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എസ്.എന്‍.ഡി.പി നോട്ടീസ്, ഫ്‌ളക്‌സ് തുടങ്ങി പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് ഗുരുവിന്റെ സ്ഥാനം വെള്ളാപ്പള്ളി കൈയടക്കു കയും ഗുരുവിന്റെ ആദര്‍ശങ്ങള്‍ നടേശാദര്‍ശങ്ങളാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. വെള്ളാപ്പള്ളിയും എസ്.എന്‍.ഡി.പിയും ഇത്തരമൊരു അവസ്ഥയിലേക്ക് പോകാന്‍ കാരണ മെന്താണ്? വെള്ളാപ്പള്ളി പറയുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ? ഇയൊരവസ്ഥയ്ക്ക് കാരണക്കാര്‍ ആരാണ്? ഇവയെല്ലാം പരിശോധിക്കേണ്ടതുണ്ട്.
കേരളപ്പിറവിക്കുശേഷം വന്ന സര്‍ക്കാരുകളും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് നടത്തിയ ജാതി – മത പ്രീണനങ്ങളാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായിത്തീര്‍ന്നിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ജാതി – മതങ്ങള്‍ക്ക് അവരുടെ ലേബലില്‍ പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. സി.പി.എമ്മിന്റെ ബഹുഭൂരിപക്ഷം വോട്ടര്‍മാര്‍ ഈഴവരാണെങ്കിലും അര്‍ഹിക്കുന്ന അധികാര പങ്കാളിത്തമോ സാമൂഹിക നീതിയോ അവരില്‍ നിന്ന് ഈഴവര്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോഴുള്ള സര്‍ക്കാര്‍ ന്യൂനപക്ഷപ്രീണനം നടത്തുകയാണ് എന്ന വെള്ളാപ്പള്ളിയുടെ ആക്ഷേപം പൂര്‍ണ്ണമായും തള്ളികളയാന്‍ കഴിയുന്നതല്ല. ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും കേരളത്തിലെ ജാതി – മത സംഘടനകള്‍ അധികാര കേന്ദ്രങ്ങളെ സ്വാധീനിക്കുകയും വേണ്ടതെല്ലാം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പരിഗണന എസ്.എന്‍.ഡി.പി യോഗത്തിന് ലഭിച്ചിട്ടില്ല. വര്‍ക്ഷീയത പറഞ്ഞു പരത്തിയാലും സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി പറഞ്ഞതാണെങ്കിലും വെള്ളാപ്പള്ളി ഉന്നയിച്ച രണ്ടു കാര്യങ്ങള്‍ കേരള സര്‍ക്കാരിനും സമൂഹത്തിനും പരിഗണനയ്‌ക്കെടുക്കാവുന്നതാണ്. 1) ഷര്‍ട്ടൂരി അമ്പലത്തില്‍ കയറുന്ന രീതി അവസാനിപ്പിക്കണമെന്നും, 2) എസ്.എന്‍.ഡി.പിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമനം പി.എസ്സ്.സിയ്ക്കു വിടാന്‍ തയ്യാറാണെന്നുള്ളതും. ഇവ രണ്ടുമാണ് വെള്ളാപ്പള്ളി പറഞ്ഞകാര്യങ്ങള്‍. ഇതിലെ രണ്ടാമത്തെ കാര്യം വ്യക്തമായ ലക്ഷ്യത്തോടെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എസ്.എന്‍.ഡി.പിയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ തയ്യാറാണ്. അതുപോലെ മറ്റു സംഘടനകള്‍ക്കും കഴിയുമോ? എന്ന ചോദ്യം വെള്ളാപ്പള്ളി ചോദിച്ചിരുന്നു. ഒരിക്കലും മറ്റു സംഘടനകള്‍ ഇതിനു തയ്യാറാകില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വെള്ളാപ്പള്ളി ഈ വാദം ഉന്നയിച്ചത്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുകയാണെങ്കില്‍ വിദ്യാഭ്യാസ രംഗത്തെ കച്ചവടവും വിദ്യാഭ്യായാസത്തില്‍ ജാതി മത ശക്തികള്‍ നടത്തുന്ന ഇടപെടലുകളും ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതാണ്.
നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ഹിന്ദുക്കളുടെ ഏകീകരണം എന്ന ലക്ഷ്യവുമായാണ് വെള്ളാപ്പള്ളി സമത്വമുന്നേറ്റ യാത്ര നയിച്ചത്. എന്നാല്‍ അതില്‍ ആരൊക്കെ പങ്കെടുത്തിരുന്നു എന്നത് പരിശോധിക്കേണ്ടകാര്യമാണ്. ഹിന്ദു ഏകീകരണം എന്നായിരുന്നു ലക്ഷ്യമെങ്കിലും സമത്വമുന്നേറ്റ യാത്രയില്‍ കെ.പി.എം.എസ്സിന്റെയും യോഗക്ഷേമസഭയുടെയും ഒരു വിഭാഗം മാത്രമാണ് പങ്കെടുത്തത്. സമത്വമുന്നേറ്റയാത്രയുടെ സ്വാഗത സംഘം മുഖ്യ രക്ഷാധികാരി ജി.മാധവന്‍ നായരായിരുന്നുവെങ്കിലും സമത്വ മുന്നേറ്റയാത്രയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമൊന്നുമുണ്ടായിരുന്നില്ല. കെ.പി.എം.എസ്.നേതാവ് ടി.വി.ബാബുവും യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടും കുറച്ച് ഹിന്ദു സന്ന്യാസിമാരുമല്ലാതെ ഹിന്ദുസമൂഹത്തിന്റെ മുഴുവന്‍ പ്രാതിനിധ്യമൊന്നും സമത്വമുന്നേറ്റയാത്രയ്ക്ക് ഉണ്ടായിരുന്നതല്ല. സമത്വ മുന്നേറ്റയാത്രയുടെ സജീവ സാന്നിധ്യമായിരുന്നത് എസ്.എന്‍.ഡി.പിയോഗ ത്തിന്റെ നേതാക്കള്‍ തന്നെയാണ്. അതില്‍ പങ്കെടുത്ത ജനങ്ങളില്‍ ബഹുഭൂരിപക്ഷവും എസ്.എന്‍.ഡി.പിയോഗത്തിന്റെ അണികളായിരുന്നു. സമത്വ മുന്നേറ്റയാത്ര ഒരു തരത്തില്‍ ഈഴവ മുന്നേറ്റ യാത്രയായി മാറി.
സമത്വ മുന്നേറ്റയാത്രയുടെ സമാപനസമ്മേളനത്തില്‍ വെച്ചാണ് വെള്ളാപ്പള്ളി ഭാരത്ധര്‍മ്മ ജനസേന എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഹിന്ദുക്കളുടെ സാമൂഹിക നീതി ഉറപ്പാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് രൂപീകരിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് പറയുന്നത് ബി.ജെ.ഡി.എസ് മതേതര പാര്‍ട്ടിയാണെന്നാണ്. ഹിന്ദുക്കളെ കൂടാതെ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറയുന്നു. വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയുടെ ലക്ഷ്യമോ, ചട്ടക്കൂടോ, മുദ്രവാക്യമോ, ഭാരവാഹികളെയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും പുതിയ പാര്‍ട്ടിയുടെ ഭാരവാഹികള്‍ വെള്ളാപ്പള്ളിയുടെ ബന്ധുക്കളോ കുടുംബക്കാരോ ആകുമെന്ന് ഉറപ്പായ കാര്യമാണ്.
തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടിയാണ് എസ്.എന്‍.ഡി.പിയോഗത്തെ വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടു നയിക്കുന്നത്. എസ്.എന്‍.ഡി.പിയില്‍ കുടുംബ വാഴ്ച നടപ്പാക്കി നടേശയോഗ മാക്കിയ വെള്ളാപ്പള്ളി പുതിയ രാഷ്ട്രീയപാര്‍ട്ടിയിലും തന്റെ ആദര്‍ശങ്ങളും കുടുംബവാഴ്ചയും നടപ്പാക്കി നടേശപാര്‍ട്ടിയാക്കുമെന്ന് സംശയഭേദമന്യേ പറയാവുന്ന കാര്യമാണ്. സാമൂഹിക നീതി എന്നതിന്റെ മറവില്‍ വെള്ളാപ്പള്ളി നടേശനീതി ആയിരിക്കും എസ്.എന്‍.ഡി.പിയിലും പുതിയ രാഷ്ട്രീയ പാര്‍ട്ടിയിലും നടപ്പാക്കുന്നത്.
____________________
വിപിന്‍.വി, എം.എ.മലയാളം, ശ്രീ കേരളവര്‍മ്മ കോളേജ്, തൃശ്ശൂര്‍.

Top