മൂന്നാര്‍ നല്കുന്ന ചില തൊഴിലാളി ഭാഷാപാഠങ്ങള്‍
മൂന്നാറിലെ തൊഴിലാളി സമരത്തെക്കുറിച്ച് നാമെല്ലാവരും വാചാലരാവുകയാണ്. പക്ഷെ ഈ സമരം കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളുടെ ഒരു വിജയമായോ അവരുടെ അവകാശങ്ങളുടെ പിടിച്ചുവാങ്ങലിന്റെ തുടക്കമായോ ആരും പറഞ്ഞ്കണ്ടിട്ടില്ല. മൂന്നാറില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്ക് തമിഴിന്റെ മധുരമുണ്ടായിരുന്നു എന്നതുപോലും എന്തുകൊണ്ടോ ശ്രദ്ധയില്‍ പെടാതെപോയി.
മലയാളി ഇനി കാത്തിരിക്കേണ്ടതും ഭയക്കേണ്ടതും മറ്റൊരു തൊഴിലാളി സമരത്തെയാണ്. നമ്മുടെ ബാര്‍ബര്‍ ഷോപ്പുകള്‍തൊട്ട് കെട്ടിടമേഖലയില്‍ വരെ താരതമ്യേന കുറഞ്ഞ ശമ്പളത്തിന് തൊഴില്‍ ചെയ്യുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍. കണ്ണന്‍ ദേവനോ മറ്റ് കമ്പനികളെയോ പ്രതിക്കൂട്ടില്‍ നിര്‍ത്തി കൈകഴുകാന്‍ മലയാളികള്‍ക്ക് ഒരുപക്ഷേ ഇപ്പോള്‍ സാധിക്കുന്നതുപോലെ അന്ന് സാധിച്ചു എന്നും വരികയുമില്ല.
മൂന്നാറിലെ തൊഴിലാളി സമരത്തെക്കുറിച്ച് നാമെല്ലാവരും വാചാലരാവുകയാണ്. പക്ഷെ ഈ സമരം കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളുടെ ഒരു വിജയമായോ അവരുടെ അവകാശങ്ങളുടെ പിടിച്ചുവാങ്ങലിന്റെ തുടക്കമായോ ആരും പറഞ്ഞ്കണ്ടിട്ടില്ല. മൂന്നാറില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്ക് തമിഴിന്റെ മധുരമുണ്ടായിരുന്നു എന്നതുപോലും എന്തുകൊണ്ടോ ശ്രദ്ധയില്‍ പെടാതെപോയി.
വിവിധഭാഷാന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നെങ്കിലും എണ്‍പതുകള്‍ക്ക്‌ശേഷം വിവിധതരം കൂലിപ്പണികള്‍ക്കായി കേരളത്തില്‍വന്ന് ഇവിടെ താമസമാക്കി ജീവിക്കുന്ന വിവിധ ഭാഷാക്കാരായ തൊഴിലാളികളുടെ ജീവിതാവസ്ഥകളെയും തൊഴിലവസ്ഥകളെയും മലയാളി ഒരിക്കലും പരിഗണനയ്ക്ക് എടുത്തിട്ടില്ല. പക്ഷെ പാണ്ടി, തമിഴന്‍, ബംഗാളി, ഭായ് എന്നിങ്ങനെ അധിക്ഷേപ പദങ്ങളായി നാം ഇന്നും ഉപയോഗിക്കുന്നു.
നമ്മുടെ തൊഴിലാളി പ്രസ്ഥാനങ്ങളും മലയാളികളായ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി മുറവിളികൂട്ടുന്ന ശീലത്തിനപ്പുറം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികളുടെയും ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നതും കണ്ടിട്ടില്ല. തമഴ്‌നാട്ടിലേത് പോലെ ഭാഷാരാഷ്ട്രീയം എന്നൊന്ന് പ്രകടതലത്തില്‍ കേരളത്തില്‍ കാണുന്നില്ല എന്നത് ശരിയാണെങ്കിലും, കേരളം/തൊഴിലാളിയെന്നാല്‍ മലയാളി മാത്രമെന്നും സമരങ്ങള്‍ മലയാളിയുടെ ആവശ്യങ്ങള്‍ക്കായുള്ളത് എന്നും മറ്റുമുള്ള രീതിയില്‍ മാത്രമാണ് ഇടതു-വലത് രാഷ്ട്രീയ-തൊഴില്‍ പ്രസ്ഥാനങ്ങള്‍ പ്രശ്‌നങ്ങളെ സമീപിച്ചിരുന്നത്.
________________________________
തൊഴിലാളികള്‍ക്കായോ ഇന്ന് കേരളത്തിന്റെ വര്‍ക്ക് ഫോഴ്‌സിന്റെ നട്ടെല്ലായ ഉത്തരേന്ത്യന്‍ തൊഴിലാളികളോ (ബംഗാളി എന്ന് പറഞ്ഞ് മലയാളി ഒതുക്കുന്ന വിവിധ ദേശക്കാരായ തൊഴിലാളികള്‍) ഈ സമരം വരെ മുഖ്യധാരയില്‍ വന്ന് കണ്ടിട്ടില്ല. തീര്‍ച്ചയായും ഇതിന്റെ കാരണം ഇവര്‍ക്ക് ഇതുവരെ സംഘടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതോ വോട്ട് ബാങ്ക് വിലപേശലോ വോട്ട് തന്നെയോ ഉണ്ടാവില്ല എന്നുള്ളത് മാത്രമല്ല എന്നുറപ്പാണ്. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ കണ്ണില്‍ മലയാളിയല്ലാത്ത തൊഴിലാളികളുടെ സ്ഥാനം എവിടെയെന്ന് നിര്‍ണ്ണയിക്കപ്പെടാതെ ഇരിക്കുകയും അവര്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍കൊണ്ട് അദൃശ്യരായിരിക്കുകയും ചെയ്യപ്പെടുന്നത് ഇത്തരം തൊഴിലാളികളെ പരിഗണിക്കേണ്ടതില്ല എന്ന നിലപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കുന്നു എന്നത് തന്നെയാണ് വാസ്തവം. ഈ മലയാള-കേന്ദ്രീകൃത മനോഭാവത്തിന്റെ കടയ്ക്കലാണ് കത്തി വീണിരിക്കുന്നത് എന്നത് ആശ്വാസകരം തന്നെ.
________________________________
നമ്മുടെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന, തമിഴ് സംസാരിക്കുന്നവരുമായ തൊഴിലാളികള്‍ക്കായോ ഇന്ന് കേരളത്തിന്റെ വര്‍ക്ക് ഫോഴ്‌സിന്റെ നട്ടെല്ലായ ഉത്തരേന്ത്യന്‍ തൊഴിലാളികളോ (ബംഗാളി എന്ന് പറഞ്ഞ് മലയാളി ഒതുക്കുന്ന വിവിധ ദേശക്കാരായ തൊഴിലാളികള്‍) ഈ സമരം വരെ മുഖ്യധാരയില്‍ വന്ന് കണ്ടിട്ടില്ല. തീര്‍ച്ചയായും ഇതിന്റെ കാരണം ഇവര്‍ക്ക് ഇതുവരെ സംഘടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതോ വോട്ട് ബാങ്ക് വിലപേശലോ വോട്ട് തന്നെയോ ഉണ്ടാവില്ല എന്നുള്ളത് മാത്രമല്ല എന്നുറപ്പാണ്. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ കണ്ണില്‍ മലയാളിയല്ലാത്ത തൊഴിലാളികളുടെ സ്ഥാനം എവിടെയെന്ന് നിര്‍ണ്ണയിക്കപ്പെടാതെ ഇരിക്കുകയും അവര്‍ മുകളില്‍ പറഞ്ഞ
പക്ഷെ മലയാളി ഇനി കാത്തിരിക്കേണ്ടതും ഭയക്കേണ്ടതും മറ്റൊരു തൊഴിലാളി സമരത്തെയാണ്. നമ്മുടെ ബാര്‍ബര്‍ ഷോപ്പുകള്‍തൊട്ട് കെട്ടിടമേഖലയില്‍ വരെ താരതമ്യേന കുറഞ്ഞ ശമ്പളത്തിന് തൊഴില്‍ ചെയ്യുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍. കണ്ണന്‍ ദേവനോ മറ്റ് കമ്പനികളെയോ പ്രതിക്കൂട്ടില്‍ നിര്‍ത്തി കൈകഴുകാന്‍ മലയാളികള്‍ക്ക് ഒരുപക്ഷേ ഇപ്പോള്‍ സാധിക്കുന്നതുപോലെ അന്ന് സാധിച്ചു എന്നും വരികയുമില്ല.
________________________