നമ്മുടെ സമരങ്ങളെ ഏറ്റെടുത്തു തന്നെയാണ് അവര്‍ നമ്മുടെ ശബ്ദത്തെ അടിച്ചമര്‍ത്തുന്നത്.
ഇന്ത്യയിലെ ഏതെങ്കിലും തെരുവില്‍ ചത്തുവീഴാന്‍ സാധ്യതയുള്ള പശുവിന്റെ പ്രേതങ്ങളെ തേടി നടക്കുന്ന സംഘപരിവാറിനു മുന്നില്‍ തന്നെയാണ് ദലിത്-മുസ്ലീം ചെറുപ്പക്കാര്‍ ബീഫ് ഫെസ്റ്റിവലുമായി മുന്നോട്ട് പോകുന്നത്. ഭീതിയുടെ കാലത്ത് നിന്നും പ്രതിരോധത്തിന്റെ കാലത്തിലേക്കാണ് യൂണിവേഴ്‌സിറ്റി ഇടങ്ങളിലെ ദലിത്-മുസ്ലീം ചെറുപ്പം വളര്‍ന്നിട്ടുള്ളത്. ഈയൊരു സമയത്താണ് മഹാരാഷ്ട്രയിലെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഇടതു യുവജന സംഘടനയായ, ഡി.വൈ.എഫ്.ഐ. ബീഫ് ഫെസ്റ്റിവലുമായി ഇറങ്ങി തിരിച്ചിരിക്കുന്നത്. ഹൈദരാബാദ് ഇഫ്‌ളു, ഉസ്മാനിയ, എച്.സി.യു (ഹൈദരാബാദ് യൂണിവേഴ്‌സിറ്റി) എന്നിവ കേന്ദ്രീകരിച്ച് നടന്ന ബീഫുത്സവങ്ങളെ കുറിച്ചും ഇടത് ബീഫുത്സവങ്ങളില്‍ നിന്നും അവയെ വ്യതിരിക്തമാക്കുന്ന ബൗദ്ധിക-ശാരീരിക വ്യവഹാരത്തെ കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത്.
ചത്തപശുവിന്റെ ശരീരം എങ്ങനെയാണ് മുസ്ലീംകുട്ടികളെ മുഴുവന്‍ ഭീതിയിലാഴ്ത്തുമാറ് ഒരു പ്രേതം കണക്കെ അലിഗര്‍ യൂണിവേഴ്‌സിറ്റിയില്‍ അലഞ്ഞുതിരിഞ്ഞതെന്നു അന്‍വര്‍ അബ്ദുള്ള തന്റെ ‘അലിഗറിലെ പശു’ എന്ന കഥയില്‍ പറയുന്നുണ്ട്. അധികാരാകാരം പൂണ്ട ഫാഷിസത്തിന്റെ കാലത്ത്, ഇന്ത്യയിലെ ഏതെങ്കിലും തെരുവില്‍ ചത്തുവീഴാന്‍ സാധ്യതയുള്ള പശുവിന്റെ പ്രേതങ്ങളെ തേടി നടക്കുന്ന സംഘപരിവാറിനു മുന്നില്‍ തന്നെയാണ് ദലിത്-മുസ്ലീം ചെറുപ്പക്കാര്‍ ബീഫ് ഫെസ്റ്റിവലുമായി മുന്നോട്ട് പോകുന്നത്. ഭീതിയുടെ കാലത്ത് നിന്നും പ്രതിരോധത്തിന്റെ കാലത്തിലേക്കാണ് യൂണിവേഴ്‌സിറ്റി ഇടങ്ങളിലെ ദലിത്-മുസ്ലീം ചെറുപ്പം വളര്‍ന്നിട്ടുള്ളത്.
ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ പശുരാഷ്ട്രീയത്തിനെതിരെ 2012 –
2012 ല്‍ തന്നെയാണ് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ‘ബീഫ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍’ നടക്കുന്നത്. ‘ബീഫ് ഇസ് ദീ സീക്രട്ട് ഓഫ് അവര്‍ എനര്‍ജി’ എന്ന ശരത്തിന്റെ (കഴിഞ്ഞ വര്‍ഷം ഐ.എം.എമ്മിന്റെ നിയമസഭാ
സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനെതിരെ മത്സരിച്ച ശരത്) പാട്ടിന്റെ താളത്തില്‍ ദലിത് ഭക്ഷണസംസ്‌കാരത്തെ കുറിച്ചും സവര്‍ണ ഫാഷിസത്തിന്റെ ദേശീയ ഭക്ഷണ നിയന്ത്രണത്തെക്കുറിച്ചും അതിലടങ്ങിയിട്ടുള്ള ബ്രാഹ്മണ മേധാവിത്വത്തെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടായിരുന്നു ആ ബീഫ് ഫെസ്റ്റിവല്‍. ഹൈദരാബാദിലെ ന്യൂട്രിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഒസ്മാനിയ യൂണിവേഴ്‌സിറ്റി, ഇഫ്‌ലു എന്നിവിടങ്ങളില്‍ നിന്നും
പ്രഫസര്‍മാരും വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കെടുത്തു. നാലുനേരം തൈരും രണ്ടുനേരം പാലും കൂട്ടി ഭക്ഷിക്കാന്‍ സാമ്പത്തികശേഷിയില്ലാത്ത കീഴാളജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം ബീഫ് തന്നെയാണ് ഏറ്റവും പോഷകാഹാരം നിറഞ്ഞ ഭക്ഷണമെന്നതായിരുന്നു മറ്റൊരു പ്രധാന വാദം.
____________________________________
ഡി.വൈ.എഫ്.ഐ. ഏറ്റെടുത്തിട്ടുള്ള ലിബറല്‍ ആഖ്യാനത്തില്‍ ബീഫ് എന്നത് കേവലം ഭക്ഷണമാണ്. യാതൊരു അധികാര ബന്ധവുമില്ലാത്ത ഒരു ഭക്ഷണവസ്തു. ബീഫ് ഫെസ്റ്റ് എന്നത് കേവലം ആഹാര സ്വാതന്ത്ര്യവാദമായും പരിണമിക്കുന്നു. എന്നാല്‍, ദലിത് മുസ്ലീം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ജാതിയധികാരവും സെന്‍സസിലടക്കം ജാതി-മത നിര്‍ണയവും നടത്താനുപയോഗിച്ചിരുന്ന ഭക്ഷണസംസ്‌കാരമാണ് ബീഫ്. അവരുടെ അതിജീവനാധിഷ്ഠിത ചരിത്രവുമായി കൂട്ടിയിണക്കുന്ന കണ്ണിയുമാണ് ബീഫ്.
____________________________________
2013 – ല്‍ മാംസാഹാരമില്ലാതെ ഫുഡ് ഫെസ്റ്റ് നടത്താനുള്ള അധികൃതരുടെ ധിക്കാരത്തിനെതിരെ നോണ്‍-
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ”കേരളീയം” എന്നപേരില്‍ നടത്തപ്പെടുന്ന സാംസ്‌കാരികോത്സവത്തിലെ ഭക്ഷണമെനുവില്‍ നിന്നും മാട്ടിറത്തി ഒഴിവാക്കിയപ്പോള്‍ ഇറച്ചിയും കപ്പയും വെച്ചുകൊണ്ടാണ് അവിടെയുള്ള മാപ്പിളവിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്. നമ്മുടെ സമരങ്ങളെയും സംസ്‌കാരത്തെയും കണ്ടില്ലെന്നു നടിച്ചു മാത്രമല്ല, അവരുടെതായ രീതിയില്‍ നമ്മുടെ സമരങ്ങളെയും സംസ്‌കാരത്തെയും ഏറ്റെടുത്തുകൊണ്ടും അവര്‍ നമ്മെ
ഇനി നമുക്ക് ഡി.വൈ.എഫ്.ഐ.യുടെ ബീഫ് ഫെസ്റ്റിലേക്ക് വരാം. മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെ
__________________________________
മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെതുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ. രാജ്യമൊട്ടുക്കും ബീഫ് ഫെസ്റ്റിവല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത് (കേരളത്തിന് പുറത്ത് നടത്തുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല). ‘ഭക്ഷണ ഫാഷിസത്തിനെതിരെ’ ‘ആഹാര സ്വാതന്ത്ര്യത്തിനു’വേണ്ടി എന്നൊക്കെയാണ് മുദ്രാവാക്യം. ഇവിടെയാണ് ഡി.വൈ.എഫ്.ഐ.യുടെ ബീഫ് ഫെസ്റ്റ് രാഷ്ട്രീയം മേല്‍ സൂചിപ്പിച്ച ബീഫ് ഫെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമാവുന്നത്.
___________________________________
ഡി.വൈ.എഫ്.ഐ. ഏറ്റെടുത്തിട്ടുള്ള ലിബറല്‍ ആഖ്യാനത്തില്‍ ബീഫ് എന്നത് കേവലം ഭക്ഷണമാണ്. യാതൊരു അധികാര ബന്ധവുമില്ലാത്ത ഒരു ഭക്ഷണവസ്തു. ബീഫ് ഫെസ്റ്റ് എന്നത് കേവലം ആഹാര സ്വാതന്ത്ര്യവാദമായും പരിണമിക്കുന്നു. എന്നാല്‍, ദലിത് മുസ്ലീം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ജാതിയധികാരവും സെന്‍സസിലടക്കം ജാതി-മത നിര്‍ണയവും നടത്താനുപയോഗിച്ചിരുന്ന ഭക്ഷണസംസ്‌കാരമാണ് ബീഫ്. അവരുടെ
ഇഫ്‌ളുവിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലുമെല്ലാം ബീഫ്‌ഫെസ്റ്റ് നടന്നപ്പോള്‍ നിങ്ങള്‍ സ്വത്വവാദികള്‍ അനാവശ്യമായി കാമ്പസിനെ വിഭജിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയും ചെയ്യുകയാണ്, ബീഫ് കഴിക്കേണ്ടവര്‍ അവരുടെ വ്യക്തിയിടങ്ങളില്‍ പോയിരുന്നു കഴിച്ചോട്ടെ എന്നൊക്കെയായിരുന്നു എസ്.എഫ്.ഐ.
_____________________________
ദളിത് വിദ്യാര്‍ത്ഥികള്‍ ഒരുപാട് വര്‍ഷങ്ങളായി നടത്തിവരുന്ന ബീഫ് ഫെസ്റ്റിവല്‍ ഡി.വൈ.എഫ്.ഐ. ഏറ്റെടുക്കുമ്പോള്‍ ദളിത് സമരത്തോട് ഐക്യദാര്‍ഢ്യപ്പെടുകയല്ല ചെയ്യുന്നത്. മറിച്ച്, ജാതിഅധികാരത്തെ കുറിച്ച് മൗനം പാലിച്ചുകൊണ്ട്, കേവലം ആഹാരസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ എങ്ങനെ ബീഫ് ഫെസ്റ്റിവലിനെ ഉപയോഗിക്കാം എന്നാണ് അവര്‍ ആലോചിക്കുന്നത്.
_____________________________
ദളിത് വിദ്യാര്‍ത്ഥികള്‍ ഒരുപാട് വര്‍ഷങ്ങളായി നടത്തിവരുന്ന ബീഫ് ഫെസ്റ്റിവല്‍ ഡി.വൈ.എഫ്.ഐ. ഏറ്റെടുക്കുമ്പോള്‍ ദളിത് സമരത്തോട് ഐക്യദാര്‍ഢ്യപ്പെടുകയല്ല ചെയ്യുന്നത്. മറിച്ച്, ജാതിഅധികാരത്തെ കുറിച്ച് മൗനം പാലിച്ചുകൊണ്ട്, കേവലം
___________________________________________
(ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)