ആരാണ് ജനകീയ സമരങ്ങളെ ഭയക്കുന്നത്?

സംശയം ഉള്ളവര്‍ നിരീക്ഷണത്തിലാണെന്നും, മുന്‍കൂറായി അറിയിച്ചുകൊണ്ട് റെയ്ഡ് നടത്താന്‍ കഴിയുകയില്ലെന്നും, വേണ്ടി വന്നാല്‍ ഇനിയും റെയ്ഡ് നടത്തുമെന്നുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന മാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ധാരണ ആയതും തിരക്കഥയുടെ രചന എവിടെ നിന്നുമാണെന്നുള്ള ചിത്രം കൂടുതല്‍ വ്യക്തമായത്. മാവോയിസ്റ്റ് സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്ന സായുധ വിപ്ലവത്തെ ‘കേരളീയം’ ആശയപരമായി എതിര്‍ത്തിട്ടും, ജനാധിപത്യപരമായി നടക്കുന്ന ജനകീയ സമരങ്ങളെ സായുധ പോരാട്ടങ്ങള്‍ അട്ടിമറിക്കുമെന്ന നിലപാട് പ്രഖ്യാപിച്ചിട്ടും കേരളീയം എന്തിനാണ് പോലീസ് റെയ്ഡ് നടത്തിയത്?

ധുനിക ജനാധിപത്യം ഏറെ മുന്നേറിയിട്ടുണ്ടെന്ന് ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ നാം വിശ്വസിക്കുമ്പോഴും ജനാധിപത്യത്തിന്റെയും, ദേശ സുരക്ഷയുടെയും ജനതയുടെയും പേരു പറഞ്ഞ് ‘ഭരണകൂട തീവ്രവാദം’ ഇന്ത്യയില്‍ ശക്തിപ്പെട്ടു
വരുന്നത് നമുക്ക് നിരന്തരം കാണാന്‍ കഴിയും. കേരളത്തിന്റെ രാഷ്ട്രീയ – സാമൂഹിക മണ്ഡലം ഇതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിന്റെ ‘ജനകീയ പ്രതിരോധ ശബ്ദമായ’ കേരളീയ മാസികയുടെ തൃശ്ശൂര്‍ ഓഫീസില്‍ നടന്ന പോലീസ് റെയ്ഡും ഭരണകൂട തേര്‍വാഴ്ചയും. നിശബ്ദ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളെയും മാധ്യമ സ്വാതന്ത്ര്യത്തെയും, മനുഷ്യാവകാശങ്ങളെയും തകര്‍ത്തെറിഞ്ഞുകൊണ്ട് 2014 ഡിസംബര്‍ 22 ന് തൃശ്ശൂര്‍ അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ 40 ഓളം വരുന്ന സായുധരായ പോലീസുകാര്‍ രാത്രി 1 മണിയ്ക്ക് കേരളീയത്തിന്റെ ഓഫീസില്‍ ആക്രമിച്ചു കയറിയത്. കേരളീയം മാസികയുടെ സര്‍ക്കുലേഷന്‍ മാനേജര്‍. അജ്‌ലാല്‍ സി.എം നേയും, സാമൂഹിക പ്രവര്‍ത്തകനായ വിശ്വനാഥന്‍ ആലത്തിനേയും യൂത്ത് ഡയലോഗ് യുവ
നിരോധിത മാവോയിസ്റ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ന്റെ പ്രവര്‍ത്തകര്‍
കേരളീയം ഓഫീസില്‍ എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും തലേദിവസം വയനാടും, പാലക്കാടും, അട്ടപ്പാടിയിലും ”മാവോയിസ്റ്റുകള്‍ നടത്തിയെന്ന്” പറയപ്പെടുന്ന അക്രമണങ്ങളുടെയും പേരിലത്രെ കേരളീയം ഓഫീസ് റെയ്ഡ് ചെയ്തത്. വാതിലില്‍
മുട്ടുകേട്ട് തുറന്ന വിശ്വനാഥന്‍ ആലത്തിനെ തൊടിയിടല്‍ എടുത്തുമാറ്റിക്കൊണ്ട് സായുധരായ പോലീസും റാപ്പിഡാക്ഷന്‍ ഫോഴ്‌സും ഞങ്ങള്‍ക്ക് ചുറ്റും അണിനിരക്കുകയും
ബലമായി പിടിച്ച് എഴുന്നേല്‍പ്പിക്കുകയും ചെയ്തു. ഉറക്കത്തിന്റെ ആലസ്യത്തില്‍ അബോധത്തിലെ ഏതോ വൃത്തികെട്ട സ്വപ്നമാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. ‘ആയുധം’ തേടി ശരീരം പരിശോധിക്കുമ്പോഴാണ് ഇത് യഥാര്‍ത്ഥ്യമാണെന്ന് ബോധ്യമായത്. ശരീരത്തിലും, കിടന്ന പായ്ക്കടിയിലും പരിസരത്തും ‘ആയുധം’ കാണാതെ വന്നപ്പോള്‍ ‘weapon’ എടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ശങ്കിച്ചു നിന്നയെന്റയടുത്ത് ‘ലഘുലേഖകളും’ ‘മാസികകളും’ എടുക്കാന്‍ ആവശ്യപ്പെട്ടു. ബാഗില്‍ നിന്ന് ലാപ്‌ടോപ്പ് ഉള്‍പ്പെടെ സകലതും പുറത്തെടുത്ത് പരിശോധിച്ചു. അതേ സമയം തന്നെ അജ്‌ലാലിനെയും വിശ്വനാഥന്‍ ആലത്തിനെയും മറ്റ് പോലീസുകാര്‍ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു.
ഒരു മണിക്കൂറോളം ‘സെര്‍ച്ച്’ നടത്തിയ പോലീസ് ആയുധങ്ങളും ലഘുലേഘകളും കിട്ടാത്തതുകൊണ്ട് ഞങ്ങളുടെ മൊബൈല്‍ ഫോണും, കേരളീയം മാസികയുടെ മൂന്നാല് കോപ്പികളും, നോട്ടീസും, ജനകീയ സമരങ്ങളുടെ ഏതാനും നോട്ടീസും കൈക്കലാക്കി കേരളീയം ഓഫീസ് പൂട്ടി താക്കോലുമായി ഏകദേശം രണ്ടുമണിയോടുകൂടി ഈസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് പോയി. തൃശ്ശൂര്‍ അസി. കമ്മീഷണറും, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയും, രണ്ട് സി.ഐ മാരും ഏതാനും ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരും
ചുറ്റുമിരുന്ന് വെളുപ്പിന് നാലരവരെ ഞങ്ങളെ ചോദ്യം ചെയ്തു.
”കഴിഞ്ഞ ദിവസങ്ങളില്‍ എവിടെയായിരുന്നു, കാതികുടം സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ, രൂപേഷിനെയും, സോമനെയും, ശ്യാമിനെയും, ഷൈനയേയും അറിയുവോ, എനിയ്ക്ക് ആമിയുമായും (രൂപേഷിന്റെ മകള്‍) അജിതനുമായും, ടി.കെ. വാസുവുമായും,
സോളിഡാരിറ്റി പ്രവര്‍ത്തകരുമായും ബന്ധമുണ്ടല്ലോ, മെട്രോയ്ക്കും നാലുവരിപ്പാതയ്ക്കും എന്തിനു നിങ്ങള്‍ എതിരു നില്‍ക്കുന്നു, ഇവര്‍ നാട്ടില്‍ വികസനം വരുന്നതിന് എതിരാണ്” അങ്ങനെ നീളുന്നു ‘വെറുതെ അറിയാനുള്ള’ ചോദ്യങ്ങള്‍. ഒടുവില്‍ മാവോയിസ്റ്റ് അവശേഷിപ്പുകള്‍ ഒന്നു തന്നെ തലച്ചോറിലും ഇല്ലെന്ന് മനസ്സിലാക്കിയ പോലീസ് ഞങ്ങളെ നിരുപാധികം വിട്ടയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വെളുപ്പിനെ 5 മണിക്ക് സ്റ്റേറ്റ്‌മെന്റ് എഴുതി വാങ്ങിയതിനുശേഷം ഒന്ന് രണ്ട് സുഹൃത്തുക്കളെ ഈ വിവരം അറിയിക്കുവാന്‍ പോലീസ് എന്നെ അനുവദിച്ചു. എന്തിനാണ് കേരളീയം ഓഫീസ് റെയ്ഡ് ചെയ്തതെന്നും ഞങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്നും ആവര്‍ത്തിച്ച് ചോദിച്ചിട്ടും ‘പോലീസിന് എല്ലാം പറയാന്‍ കഴിയുകയില്ലെന്നും മുകളില്‍ നിന്നുള്ള ഉത്തരവാണെന്നും’ മാത്രമാണ് അസ്സി. കമ്മീഷണര്‍ പറഞ്ഞത്. ഞങ്ങളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തത് വീണ്ടും ചോദിച്ചപ്പോള്‍ ”എനിക്ക് മറ്റൊരു മുഖമുണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ പോകുകയാണെന്നുമാണ്” എ.സി.പി ഷാഹുല്‍ ഹമീദ് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞത്. അങ്ങനെ എട്ടരയോടുകൂടി പോലീസ് നടത്തിയ നാടകത്തിന് അവസാനമായി. അപ്പോഴേയ്ക്കും മാധ്യമ സുഹൃത്തുക്കളും പൊതുപ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും അടങ്ങുന്ന അമ്പതോളം പേര്‍ അവിടെയെത്തിയിരുന്നു.

_________________________________
എന്തിനാണ് കേരളീയം ഓഫീസ് റെയ്ഡി ചെയ്തതെന്നും ഞങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്നും ആവര്‍ത്തിച്ച് ചോദിച്ചിട്ടും, ‘പോലീസിന് എല്ലാം പറയാന്‍ കഴിയുകയില്ലെന്നും മുകളില്‍ നിന്നുള്ള ഉത്തരവാണെന്നും’ മാത്രമാണ് അസ്സി. കമ്മീഷണര്‍ പറഞ്ഞത്. ഞങ്ങളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തത് വീണ്ടും ചോദിച്ചപ്പോള്‍ എനിക്ക് മറ്റൊരു മുഖമുണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ പോകുകയാണെന്നുമാണ് എ.സി.പി ഷാഹുല്‍ ഹമീദ് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞത്. അങ്ങനെ എട്ടരയോടുകൂടി പോലീസ് നടത്തിയ നാടകത്തിന് അവസാനമായി. അപ്പോഴേയ്ക്കും മാധ്യമ സുഹൃത്തുക്കളും പൊതുപ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും അടങ്ങുന്ന അമ്പതോളം പേര്‍ അവിടെയെത്തിയിരുന്നു.
_________________________________

”സംശയം ഉള്ളവര്‍ നിരീക്ഷണത്തിലാണെന്നും, മുന്‍കൂറായി അറിയിച്ചുകൊണ്ട് റെയ്ഡ് നടത്താന്‍ കഴിയുകയില്ലെന്നും, വേണ്ടി വന്നാല്‍ ഇനിയും റെയ്ഡ് നടത്തുമെന്നുള്ള”
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന മാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ധാരണ ആയതും തിരക്കഥയുടെ രചന എവിടെ നിന്നുമാണെന്നുള്ള ചിത്രം കൂടുതല്‍ വ്യക്തമായത്. മാവോയിസ്റ്റ് സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്ന സായുധ വിപ്ലവത്തെ ‘കേരളീയം’ ആശയപരമായി എതിര്‍ത്തിട്ടും, ജനാധിപത്യപരമായി നടക്കുന്ന ജനകീയ സമരങ്ങളെ സായുധ പോരാട്ടങ്ങള്‍ അട്ടിമറിക്കുമെന്ന നിലപാട് പ്രഖ്യാപിച്ചിട്ടും കേരളീയം എന്തിനാണ് പോലീസ് റെയ്ഡ് നടത്തിയത്?
കേരളീയത്തിന്റെ എല്ലാ ലക്കങ്ങളും കേരളീയ മാസികയുടെ ഡിജിറ്റല്‍ ആര്‍കൈവില്‍ കൊടുത്തിട്ടുണ്ട്.  ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നെറ്റില്‍ കയറി ഡൗണ്‍ലോഡ് ചെയ്ത് ലേഖനങ്ങള്‍ സൂക്ഷിക്കാവുന്നതേയുള്ളു. എന്നിട്ടും എന്തിനാണ് കേരളീയം മാസിക പോലീസ് കണ്ടുകെട്ടിയത്?
അജ്‌ലാലും ഞാനും ഉള്‍പ്പെടുന്ന യൂത്ത് ഡയലോഗ് കൂട്ടായ്മ അതിന്റെ രാഷ്ട്രീയ മാര്‍ഗ്ഗം  സായുധ വിപ്ലവവും, സായുധ പോരാട്ടവും അല്ലെന്നും, ജനാധിപത്യപരമായും ജനകീയമായും മാത്രമേ സാമൂഹിക ഇടപെടലുകള്‍ നടത്തൂ എന്ന് പ്രഖ്യാപിച്ചിട്ടും എന്തിനാണ് പോലീസ് ഞങ്ങളെ നിരന്തരം പിന്തുടരുന്നതും, മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വേട്ടയാടുന്നതും? ആര് ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?

  • പോലീസും മാവോയിസ്റ്റുകളും പിന്നെ ഉണ്ടയില്ലാ വെടികളും

80 കളിലെ അധോലോക കഥകളെ വെല്ലുന്ന തരത്തിലുള്ള കഥകളാണ് മാവോയിസ്റ്റുകളുടെയും മാവോയിസ്റ്റ് അക്രമങ്ങളുടെയും പേരില്‍ ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മാവോയിസ്റ്റുകളുടേതായി ഒട്ടനവധി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ഇവയെല്ലാം തന്നെ പോലീസും ഇന്റലിജന്‍സ് വിഭാഗവും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. 2013 ഫെബ്രുവരിയില്‍ കേരള രാഷ്ട്രീയ മണ്ഡലം കലുഷിതമായി നില്‍ക്കുന്ന സമയത്താണ് ആദ്യമായി മാവോയിസ്റ്റുകളെ കണ്ണൂര്‍ – വയനാട് അതിര്‍ത്തിയില്‍ കണ്ടെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നത്. പോലീസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ടും അര്‍ദ്ധസൈനിക വിഭാഗവും പോലീസും സംയുക്തമായി കാടായ കാടുമുഴുവന്‍ അരിച്ചുപെറുക്കിയിട്ടും ഒരു മാവോയിസ്റ്റിനെ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എങ്കിലും അവര്‍ തേയിലയും പഞ്ചസാരയും അരിയും പച്ചക്കറിയും ചോദിച്ച് ആദിവാസി ഊരുകളില്‍ എത്തിക്കൊണ്ടേയിരുന്നു. പിന്നീട് വയനാട് ആദിവാസി ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടിനു നേരെയും  ‘മാവോയിസ്റ്റുകളുടെ അക്രമണം’ ഉണ്ടായി.  പ്രസാദമായി ‘ലഘുലേഖ വിതരണവും’ നടന്നു. പോലീസ് പറഞ്ഞുകൊടുത്ത കഥ മാധ്യമങ്ങള്‍ അതുപോലെ വാര്‍ത്തയാക്കി. ഇതിന് മുമ്പും ഈ റിസോര്‍ട്ടിന് നേരെ അക്രമം ഉണ്ടായിട്ടുണ്ടെന്നും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ യുവജനവിഭാഗമാണ് അക്രമം നടത്തിയതെന്നുമുള്ള വാര്‍ത്ത മുഖ്യധാര മാധ്യമങ്ങള്‍ വിഴുങ്ങി. മാവോയിസ്റ്റുകളുമായി ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന പേരില്‍ കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരുമായ എന്‍. സുബ്രഹ്മണ്യം, അഡ്വ. പി.എ. പൗരന്‍, ബോബി തോമസ് തുടങ്ങിയ 49 ഓളം പേര്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇത് വലിയ ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് ഇടയാക്കി. ഏതു കേസിനാസ്പദമായിട്ടാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതെന്നോ, കേസ് എന്താണെന്നോ ഇപ്പോഴും അജ്ഞാതമാണ്.
കാതികുടത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി സമരം നടത്തുന്ന നീറ്റ ജലാറ്റിന്‍ കമ്പനിയുടെ (എന്‍.ജി.ഐ.എല്‍) പനമ്പിള്ളി നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസിനുനേരെ 2014 നവംബര്‍ 10 ന് ‘മാവോയിസ്റ്റ് അക്രമണം’ ഉണ്ടായി. അതും പട്ടാപകല്‍ 7.55 ന്. രണ്ടുപേരെ സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്തതല്ലാതെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല. ഡിസംബര്‍ 7 ന് വയനാട് വെള്ളമുണ്ടെയില്‍ ആദിവാസി കോളനിയില്‍ തണ്ടര്‍ ബോള്‍ട്ടും എട്ടംഗ മാവോയിസ്റ്റ് സംഘം AK 47 കൊണ്ട് 10 റൗണ്ട് വെടി വച്ചിട്ടുണ്ടെന്നും അതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉന്നത പോലീസ് വൃന്ദം നല്‍കിയ വിവരം മാധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് വാര്‍ത്തകളാക്കി. ചില വെടിയൊച്ചകള്‍ കേട്ടെന്ന് മാത്രമാണ് മാധ്യമങ്ങളോട് തദ്ദേശീയരായ ജനങ്ങള്‍ അഭിപ്രായപ്പെട്ടത്. 10 റൗണ്ട് വെടിവച്ചിട്ടും ആര്‍ക്കും ഒരു വെടിപോലും കൊണ്ടില്ലെന്നു മാത്രമല്ല വെടിവെപ്പിന്റെ ഒരു അവശേഷിപ്പ് പോലും ബാക്കിയില്ല. കേന്ദ്ര ഗവണ്‍മെന്റ് മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നല്‍കുന്ന കോടികളുടെ ‘ഊര്‍ജ്ജത്തിലും’ കോടികള്‍ കൊടുത്തു വാങ്ങിയ പൊളാരിസ് വാഹനത്തിലും തണ്ടര്‍ ബോള്‍ട്ട് ബോള്‍ട്ട് രാപ്പകല്‍ തിരഞ്ഞിട്ടും പേരിനു പോലും ഒരൊറ്റ മാവോയിസ്റ്റിനെപോലും കണ്ടെത്തിയില്ല. ഏറ്റവും ഒടുവില്‍ 2014 ഡിസംബര്‍ 22 ന് വയനാട് കുഞ്ഞോത്തുള്ള വനംവകുപ്പിന്റെ ഓഫീസ് അക്രമിക്കുകയും അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ ഓഫീസില്‍ കിടന്ന വാഹനം കത്തിക്കുകയും പാലക്കാട് മക്‌ഡൊണാള്‍ഡ്, കെ.എഫ്.സി തുടങ്ങിയ റസ്റ്റോറന്റുകള്‍ ഒരേ പോലെ മാവോയിസ്റ്റുകള്‍ അക്രമിച്ചു. രണ്ട് വനംവകുപ്പ് ഓഫീസിലും ഒരൊറ്റ ഉദ്യോഗസ്ഥന്‍ പോലും ഉണ്ടായിരുന്നില്ലായെന്നത് ‘ഭാഗ്യം’. റസ്റ്റോറന്റ് അക്രമിച്ച കാസര്‍ഗോഡ് സ്വദേശികളായ രണ്ട് യുവാക്കളെ ബസ്സില്‍ മുദ്രാവാക്യം വിളിച്ചു പോകുന്നതിനിടെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചത്. അക്രമം നടത്തിയത് സാമൂഹ്യ വിരുദ്ധരാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവന ഇറക്കിയിട്ടും അക്രമം നടത്തിയത് മാവോയിസ്റ്റുകളാണെന്നാണ് മാധ്യമങ്ങള്‍ ‘Story’ കൊടുത്തത്. കണ്ണീര്‍ സീരിയലുകളേക്കാള്‍ കൂടുതല്‍ റേറ്റിംഗ് മാവോയിസ്റ്റു വാര്‍ത്തകള്‍ക്ക് കിട്ടുമെങ്കിലും ജനാധിപത്യത്തെ നവീകരിക്കേണ്ട സാമൂഹ്യ ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്ന കാര്യം മാധ്യമങ്ങള്‍ മറന്നുപോകരുത്.

__________________________________
മാവോയിസ്റ്റുകളുടെ സായുധ വിപ്ലവത്തോടും ഹിംസാത്മക രാഷ്ട്രിയത്തോടും എനിക്ക് തികഞ്ഞ വിയോജിപ്പാണ് ഉള്ളത് എങ്കിലും അവര്‍ക്ക് ഇവിടെ ജനാധിപത്യപരമായി പ്രവൃത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്നു, പക്ഷേ കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ സായുധ പോരാട്ടങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതാനും തരമില്ല. കാടുകളില്‍ ഒളിഞ്ഞിരുന്ന് ‘ഗ്ലാസ്സ് തല്ലിപൊട്ടിക്കുന്നത് കൊണ്ട്’ എന്തു രാഷ്ട്രീയമാറ്റമാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. ജനങ്ങളുടെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനു പകരം നോവല്‍ എഴുതുവാനും ലേഖനം എഴുതി മാസികയില്‍ കൊടുക്കാനും പുഴവക്കിലിരുന്ന് വീഡിയോ എടുത്ത് ചാനലുകളില്‍ എത്തിക്കാനുമുള്ള തിരക്കിലാണെന്ന് തോന്നുന്നു മാവോയിസ്റ്റ് നേതൃത്വം
__________________________________ 

മാവോയിസ്റ്റുകളുടെ സായുധ വിപ്ലവത്തോടും ഹിംസാത്മക രാഷ്ട്രിയത്തോടും എനിക്ക് തികഞ്ഞ വിയോജിപ്പാണ് ഉള്ളത് എങ്കിലും അവര്‍ക്ക് ഇവിടെ ജനാധിപത്യപരമായി പ്രവൃത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്നു, പക്ഷേ കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ സായുധ പോരാട്ടങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതാനും തരമില്ല. കാടുകളില്‍ ഒളിഞ്ഞിരുന്ന് ‘ഗ്ലാസ്സ് തല്ലിപൊട്ടിക്കുന്നത് കൊണ്ട്’ എന്തു രാഷ്ട്രീയമാറ്റമാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. ജനങ്ങളുടെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനു പകരം നോവല്‍ എഴുതുവാനും ലേഖനം എഴുതി മാസികയില്‍ കൊടുക്കാനും പുഴവക്കിലിരുന്ന് വീഡിയോ എടുത്ത് ചാനലുകളില്‍ എത്തിക്കാനുമുള്ള തിരക്കിലാണെന്ന് തോന്നുന്നു മാവോയിസ്റ്റ് നേതൃത്വം. എന്തിനാണ് ആദിവാസി ഊരുകളില്‍ ചെന്ന് മാത്രം ഇവര്‍ വെടിപൊട്ടിക്കുന്നത്. തണ്ടര്‍ബോള്‍ട്ടും അര്‍ദ്ധസൈനിക വിഭാഗവും കാടുകളില്‍ അരിച്ചുപെറുക്കുമ്പോള്‍ തങ്ങള്‍ ആദിവാസി ഊരുകളില്‍ സുരക്ഷിതരായി ഇരിക്കുകയായിരുന്നു എന്നാണ് മാവോയിസ്റ്റ് നേതാവ് രൂപേഷ് ഒരു മാധ്യമത്തിലൂടെ പറഞ്ഞത്. ഏത് രാഷ്ട്രീയ ബോധ്യമാണ് ആദിവാസികളെ തണ്ടര്‍ബോള്‍ട്ടിന്റെ മുന്നിലേക്ക് ഇട്ടുകൊണ്ട് ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സായുധ വിപ്ലവത്തിലൂടെ ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യുമെന്നാണ് ഇവര്‍ ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി സമരം ചെയ്ത് ഭൂമി പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ആദിവാസി നില്‍പ് സമരവും ചെങ്ങറയും കുടില്‍കെട്ടി സമരവും നമുക്കു കാട്ടിതന്നിട്ടും ഇവര്‍ ഇപ്പോഴും  ഉട്ടോപ്യന്‍ സ്വപ്നങ്ങളില്‍ വിശ്രമിക്കുകയാണ്. മാനവികതയുടെ വലിയ തലങ്ങളെക്കുറിച്ച് പറയുമ്പോഴും മാവോയിസ്റ്റ് അധികാര കേന്ദ്രങ്ങളായ ബസ്തര്‍ മേഖല ഉള്‍പ്പെടെ 83 ജില്ലകളില്‍ മാവോയിസ്റ്റുകള്‍ക്കും മാവോയിസ്റ്റ് അനുകൂല എന്‍.ജി.ഒ കള്‍ക്കുമല്ലാതെ ഒരൊറ്റ സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ഇവര്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നില്ല. എന്നു മാത്രമല്ല മാവോയിസ്റ്റ് വിപ്ലവത്തില്‍ നിന്ന് പിന്മാറുന്ന ആദിവാസികളെയും തങ്ങള്‍ക്കൊപ്പമല്ലെന്ന് സംശയം തോന്നുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശിയ ജനതയെ കൊന്നൊടുക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട ‘ഇടപെടലുകള്‍’ ഒരുപക്ഷേ തികച്ചും പ്രാദേശികമായ രാഷ്ട്രീയ വിഷയങ്ങളെ പരിഹരിക്കാന്‍ സഹായമാവുമെങ്കിലും സമഗ്രതയില്‍ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തെയോ ആദിവാസി ദലിത് സമൂഹങ്ങളുടെ രാഷ്ട്രീയ -അധികാര- വിഭവ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരുതരത്തിലും കഴിയുകയില്ല. എന്നുമാത്രമല്ല കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ അക്രമങ്ങളും മാവോയിസ്റ്റുകളുടെ അരാഷ്ട്രീയ വാദവും കേരളത്തിലെ നീതിക്ക് വേണ്ടിയുള്ള ജനകീയ സമരങ്ങളെ  അടിച്ചൊതുക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

  • കേരളീയം : ജനകീയ ഇടപെടലിന്റെ പൊതുവിടം

1998 നവംബറില്‍ തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ‘ജാഗ്രതയുടെ
കേരളീയം’ 17-ാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോഴും നിലപാടിലോ രാഷ്ട്രീയത്തിലോ യാതൊരു വിട്ടുവീഴ്ചയും സ്വീകരിച്ചിട്ടില്ലെന്ന് ആ മാസികയിലൂടെ കടന്ന് പോകുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. ജനകീയ സമരങ്ങളിലും, നീതിയുടെ പോരാട്ടങ്ങളിലും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെയും, ബദല്‍ അന്വേഷണങ്ങളിലും ജനപക്ഷത്തുനിന്നുകൊണ്ട് ജനാധിപത്യത്തെ നവീകരിക്കാന്‍ നടത്തുന്ന സുതാര്യ മാധ്യമ പ്രവര്‍ത്തനം ആഗോളവല്‍ക്കരണാനന്തര കാലഘട്ടത്തിലെ മാധ്യമ സംസ്‌കാരത്തിന് അത്ഭുതമാണ്. പ്ലാച്ചിമടയും, മുത്തങ്ങയും, ആദിവാസി നില്‍പ് സമരവും, എന്‍ഡോസള്‍ഫാനും, ചെങ്ങറയും, അരിപ്പയും, കൂടംകുളവും കാതികൂടവും, … പശ്ചിമഘട്ട സംരക്ഷണ സമരങ്ങളും തുടങ്ങിയ കേരളത്തിലെ ജനകീയ സമരങ്ങളെയും പരിസ്ഥിതി സമരങ്ങളെയും അടയാളപ്പെടുത്തുന്നതിലും അത് ഉയര്‍ത്തുന്ന രാഷ്ട്രീയം പൊതു സമൂഹത്തിലെത്തിക്കുന്നതിലും ‘കേരളീയം മാസിക’ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സാമൂഹിക പ്രവര്‍ത്തകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ജനകീയ പ്രവര്‍ത്തകരുടെയും പൊതുവിടമായി കേരളീയം മാറിയത്.
മനുഷ്യരും പ്രകൃതിയും രണ്ടെല്ലന്നും ജൈവപരമായ മനുഷ്യബന്ധങ്ങള്‍ സുതാര്യമായി നിലനില്‍ക്കണമെന്നത് ഒരു രാഷ്ട്രീയമായി കണ്ടതുകൊണ്ടാണ് നിലാവ് കൂട്ടായ്മ, മഴ നടത്തം, പാട്ട് കൂട്ടായ്മ തുടങ്ങി ജനകീയ കൂട്ടായ്മകള്‍ കേരളീയം സംഘടിപ്പിച്ചത്.
നിലപാടടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹിക പ്രവര്‍ത്തകരുടെ ഇത്തരം കൂട്ടായ്മ ജനകീയ സമരങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ശക്തി പകരുന്നതും ദിശാബോധം നല്‍കുന്നതുമായിരുന്നു. ഈ ഇടത്തില്‍ നിന്നുകൊണ്ട് കേരളീയം റെയ്ഡിനെ കാണുമ്പോഴാണ് ഭരണകൂടത്തിന്റെ താല്പര്യം കൂടുതല്‍ വ്യക്തമാകുന്നത്. കേരളത്തിലെ ജനകീയ സമരങ്ങളെ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ അടിച്ചൊതുക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യം അതിനായി ജനകീയ സമരത്തിന്റെ 17 വര്‍ഷത്തെ ചരിത്രം പറയുന്ന, ജനകീയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന, ജനകീയ സമരങ്ങളുടെയും പ്രവര്‍ത്തകരുടെയും പൊതുവിടമായ കേരളീയം തിരഞ്ഞെടുത്തതില്‍ സ്റ്റേറ്റിനെ നമുക്ക് കുറ്റപ്പെടുത്തുവാന്‍ കഴിയുമോ! കാതികുടം സമരത്തെ സര്‍ക്കാര്‍ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് മാവോയിസ്റ്റുകള്‍ എന്‍.ജി.ഐ.എല്‍ -ന്റെ പമ്പിള്ളി നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസ് അടിച്ച് തകര്‍ത്തപ്പോള്‍ ഇത്തരം ആക്രമങ്ങള്‍ ജനകീയ സമരത്തെ അടിച്ചൊതുക്കാന്‍ ഭരണകൂടത്തെ സഹായിക്കുമെന്ന് പറഞ്ഞുകൊണ്ട് എറണാകുളത്ത് കൂടിയ സാമൂഹിക – രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒരു പ്രമേയം പാസ്സാക്കിയിരുന്നു. ഇതിനു മുന്‍കൈ എടുത്ത കേരളീയം ഓഫീസ് റെയ്ഡ് നടത്തുക, അതിജീവനത്തിനായി 162 ദിവസം സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ ‘നില്‍പ് സമരം’ നടത്തിയ ആദിവാസികളെ സഹായിച്ചത് മാവോയിസ്റ്റുകള്‍ ആണെന്ന് വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലൂടെ സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുക, സ്റ്റേറ്റിന്റെ എക്കാലത്തെയും വലിയ ഇരകളായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ചികിത്സ സഹായം പോലും നിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ നടത്തിയ കുടില്‍കെട്ടി സമരത്തില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് പറയുക, കഴിഞ്ഞ 45 വര്‍ഷമായി പശ്ചിമഘട്ട സംരക്ഷണത്തിനായി നടക്കുന്ന സമരങ്ങളെ സഹായിക്കുന്നത് 2005 ല്‍ രൂപംകൊണ്ട മാവോയിസ്റ്റ് സംഘടനകളാണെന്ന് വരുത്തുക തുടങ്ങിയ ‘മനോഹരങ്ങളായ ആചാരങ്ങള്‍’ ആണ് ഭരണകൂടം ഇപ്പോള്‍ നടത്തുന്നത്. വികസനത്തിന്റെ പേരില്‍ വിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കും, സ്വകാര്യ മുതലാളിമാര്‍ക്കും തീറെഴുതുമ്പോള്‍, ഭൂമിയില്‍ നിന്നും അധികാരത്തില്‍ നിന്നും അടിസ്ഥാനജനത പാര്‍ശ്വവല്‍ക്കരിക്കുമ്പോള്‍, മണ്ണും ജലവും, വായുവും ആവാസ വ്യവസ്ഥയും തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം മലിനപ്പെടുമ്പോള്‍ അതിനെതിരെ ഉയര്‍ന്നുവരുന്ന നീതിയുടെ ശബ്ദങ്ങളെ എത്ര തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ആയിരം ശക്തിയോടെ അത് മടങ്ങിവരും. അതിന്റെ വാഹകരാകുന്നതില്‍ നിന്നും ഒരു ‘മാവോയിസ്റ്റ് വേട്ടയ്ക്കും’, പേടിപ്പെടുത്തലിനും ഭരണകൂട ആയുധത്തിനും സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന യുവതയെ പിന്തിരിപ്പിക്കാന്‍ കഴിയുകയില്ല. ‘ചരിത്രത്തെ വിസ്മരിച്ചാല്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന യാഥാര്‍ത്ഥ്യം’ നമ്മുടെ ഭരണകൂടങ്ങള്‍ മറക്കാതിരിക്കട്ടെ.

(യൂത്ത് ഡയലോഗ് എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ലേഖകന്‍)

Top