സിനിമകളിൽ നടീനടന്മാരുടെ പാട്ടുസീൻ കണ്ടിട്ട്, ലവന്മാരും ലവളുമാരുമൊക്കെ യഥാർത്ഥജീവിതത്തിലും ആനന്ദാവേശത്തോടെ പൂന്തോട്ടങ്ങളിലും താഴ്വരകളിലുമൊക്കെ മരം ചുറ്റി പാട്ടുപാടി തിമിർക്കാറുണ്ടാവും എന്നു ധരിക്കുന്നത്ര അന്തക്കേടുണ്ട് സിനിമയിൽ മാന്യരും നീതിമാന്മാരുമായി അഭിനയിക്കുന്ന ‘അതിമാനുഷ’നായകന്മാർ യഥാർത്ഥ ജീവിതത്തിലും അതുപോലെ മാതൃകാമഹാത്മക്കാളായിരിക്കും എന്നു ധരിക്കുന്നതിൽ.