ലംബമായി പിടിച്ചിരിക്കുന്ന ഒരു ബോൾപെൻ മതി കാൻഷിറാമിന് ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥിതി പഠിപ്പിക്കാൻ. എല്ലാം നിയന്ത്രിക്കുന്ന ബ്രാഹ്മണ വിഭാഗമാണ് മുകൾഭാഗം. പണിയെല്ലാമെടുക്കുന്ന കീഴാള വിഭാഗമാണ് അടിഭാഗം. അയ്യായിരം വർഷങ്ങളായി രാജ്യത്തിതാണവസ്ഥ. ആ പേനയെ നേരെ തലതിരിച്ചാക്കുമ്പോൾ മാത്രമാണ് കീഴാളർ മേലാളരാവുകയും മേലാളർ കീഴാളരാവുകയും ചെയ്യുക . എന്നാൽ അത്തരത്തിലുള്ള തല തിരിച്ചുപിടിക്കലല്ല സാമൂഹ്യനീതി . മറിച്ച് ആ ബോൾപെൻ തിരശ്ചീനമായി പിടിക്കലാണ് സാമൂഹ്യനീതി എന്നാണദ്ദേഹം പഠിപ്പിക്കുന്നത്. ആ വലിയ മനുഷ്യന്റെ ജന്മദിനമാണിന്ന്. മാർച്ച് 15. അഭിവാദനം …

Top