രമ്യയെ സ്ലട്ട് ഷെയ്മിംഗ് നടത്തിയ വിജയരാഘവന്‍റെ മനോനില നമുക്ക് മനസിലാകും. ദലിത് സ്ത്രീകളെ, സംസാരിക്കുന്ന ദലിത് സ്ത്രീകളെ, ചോദ്യം ചെയ്യുന്ന ദലിത് സ്ത്രീകളെ സവര്‍ണ്ണ ഇടതുപക്ഷം ഇങ്ങനെയൊക്കെ തന്നെയാണ് ഇത്രയും കാലം നേരിട്ടിട്ടുള്ളതും. പക്ഷേ അറിയേണ്ടത് ഒരേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന രാഷ്ട്രീയ എതിരാളി എന്നതിനപ്പുറം സാമുദായികപരമായും സാമൂഹികപരമായും ഒരേ കള്‍ച്ചറല്‍ പൊസിഷനില്‍ നില്‍ക്കുന്ന സഖാവ് പി.കെ ബിജു, ലൈംഗിക ചുവയുള്ള സ്ത്രീ വിരുദ്ധവും ദലിത് വിരുദ്ധവുമായ വിജയരാഘവന്‍റെ പരാമര്‍ശത്തിനെതിരെ നിലപാട് എടുക്കുമോ എന്ന് മാത്രമാണ്. ഉണ്ടാകില്ലെന്നറിയാം. എന്നിട്ടും ചോദിച്ചു പോകുന്നത് ഉള്ളില്‍ എവിടെയെങ്കിലും കുറച്ചു സാമുദായിക ബോധം (സംവരണ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനാല്‍ പ്രത്യേകിച്ചും) അവശേഷിക്കുന്നുണ്ടാകും എന്ന പ്രതീക്ഷ ഒന്ന് കൊണ്ട് മാത്രമാണ്.

Top