യഥാർഥത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സമൂഹമെന്ന നിലയിൽ അടിസ്ഥാന മേഖലയിലെ വികസനത്തിനു മുൻഗണന നൽകേണ്ടിയിരുന്നത് മലപ്പുറത്തായിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി മലപ്പുറത്തെ അവഗണിച്ചതിന്റെ ഫലം മാത്രമാണ് ഇന്ന് കാണുന്നത്. എന്നാൽ Rss ഉം സവർണ ഇടത് ചിന്തകരും മലപ്പുറത്തെക്കുറിച്ച് ആറ്റിക്കുറുക്കിയെടുത്ത സിദ്ധാന്തങ്ങൾ വെച്ച് മലപ്പുറത്തിന്റെ പ്രശ്നങ്ങളെ ന്യായീകരിക്കാനുള്ള സാക്ഷരതയേ സഖാക്കൾക്ക് ഇപ്പോഴുമുള്ളൂ എന്നതാണ് കഷ്ടം.