പി.കെ.റോസി എന്നത് ഫിലിം സൊസൈറ്റികൾക്കും ഫൗണ്ടേഷനുകൾക്കും ഒരു പഞ്ചിന് ഇടാൻ പറ്റിയ വെറുമൊരു പേരല്ല എന്നും നൂറ്റാണ്ടുകളായുള്ള അടിമത്തവും അയിത്തവും കാരണം ചിതറിപ്പോയ ഒരു സമൂഹത്തിന് ചൂണ്ടിക്കാണിക്കാനുള്ള ചുരുക്കം ചില കലാകാരികളിൽ ഒരാളാണെന്നും, ആ പേര് ഉപയോഗിക്കുന്നത് വലിയൊരു ഉത്തരവാദിത്വവും ആ സമൂഹത്തോടുള്ള ഒരു ബാധ്യതയുമാണെന്ന് പ്രത്യേകം എടുത്തു പറയുകയാണ്. അതുകൊണ്ട് ആ സൊസൈറ്റിയുടെ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നത് ദലിത്, ആദിവാസി സ്ത്രീകൾ ആയിരിക്കണം എന്ന മിനിമം രാഷ്ട്രീയബോധമെങ്കിലും ഇതിന്റെ സംഘാടകരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Top