ഇന്നലെ രാവിലെയാണ് സൗദിയില്‍ നിന്നും ലൈഫ് ജാക്കറ്റുകള്‍ എത്തിയത്. ഉടനെ അത് ഒതുക്കുങ്ങൽ ഭാഗത്ത് ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇന്നലെ വൈകീട്ട് സൗദിയില്‍ നിന്നും വിളിച്ചിരുന്നു. ഇനിയും ലൈഫ് ജാക്കറ്റുകള്‍ അയക്കുന്നുണ്ട്. കൂടെ അത്യാവശ്യത്തിന് ഉപയോഗിക്കാവുന്ന ചെറിയ തോണിയും നടക്കുന്നുണ്ട്. ഇന്ന് ഉച്ചയാകുമ്പോഴേക്കും അവ എത്തുമെന്ന് കരുതുന്നു. കേരളത്തിന്റെ അവസ്ഥ കണ്ട് യു.എ.ഇ ഗവണ്മെന്റ് ഫണ്ട് ശേഖരിക്കാന്‍ കമ്മറ്റി രൂപീകരിച്ചു. ഖത്തറില്‍ നിന്നും ഇന്നലെ നിരവധി അവശ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. ഒമാന്‍ സുല്‍ത്താന്റെ ഒരു വിമാനം തന്നെ കേരളത്തിലേക്കുള്ള അത്യാവശ്യ സാധനങ്ങളുമായി പുറപ്പെടുന്നുണ്ട്. എന്നിട്ടും കേന്ദ്രം!…