ആള്‍ക്കൂട്ടം എന്നത് ‘ആണ്‍കൂട്ട’മായി തിരുത്തി വായിക്കപ്പെടേണ്ടത് പോലെ തന്നെയുള്ള ഒരു സംഗതിയാണ് ഈ ‘നാട്ടുകാര്‍’ എന്ന പ്രയോഗവും. വര്‍ക്കലയില്‍ ജാതിക്കുളം സൃഷ്ടിച്ചവര്‍ ‘നാട്ടുകാര്‍’ ആവുകയും മാറ്റിനിര്‍ത്തപ്പെട്ടവര്‍ ജാതിവാദികളാവുകയും ചെയ്യുന്നതിന് പുറകില്‍ ഭാഷാപരമായ അധീശ വ്യവഹാരങ്ങളുടെ ഇടപെടല്‍ നാം കാണേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ കേവലമായ ജാതിക്കൂട്ടങ്ങളായ ‘നാട്ടുകാരെ’ ഇങ്ങനെ പരിഗനനകളോടെ സംരക്ഷിച്ചു നിര്‍ത്തുന്നിടത്ത് തന്നെയാണ് ജാതിക്കുളങ്ങളും ജാതിമതിലുകളും ഒക്കെ പലകാലങ്ങളിലായി നമുക്ക് ചുറ്റും ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്! അതുകൊണ്ട് തന്നെ വിനീത വിനീതാ വിജയൻചേച്ചിയെ ആക്രമിച്ചത് കേവല ആള്‍ക്കൂട്ടം/നാട്ടുകാര്‍ ആണെന്ന് കരുതുക വയ്യ. ചേച്ചിക്ക് ഐക്യദാര്‍ഢ്യം.