SSLC, ഹയർ സെക്കൻ്ററി പരീക്ഷാഫലം വന്നതോടെ വിജയികളെ അനുമോദിക്കാനുള്ള തിരക്കിലാണെല്ലാവരും. എല്ലാത്തിനും A+ നേടിയവരുടെയും നൂറുമേനിവിജയം നേടിയ സ്കൂളുകളുടെയും വിവരങ്ങളാണ് പത്രങ്ങളിലുള്ളത്. തോറ്റുപോയവരെ ആരും ശ്രദ്ധിക്കുന്നു പോലുമില്ല. യഥാർത്ഥത്തിൽ തോറ്റുപോയവരെയല്ലേ സമൂഹം കരുതലോടെ സമീപിക്കണ്ടത്. പ്രതിസന്ധികളിൽ പെടുന്നവർക്കല്ലേ സഹായം ആവശ്യമുള്ളത്. വിജയവും തോൽവിയും ജീവിതത്തിലുണ്ടാവും. തോറ്റുപോയവർക്ക് മനോധൈര്യം നൽകി അവരെയും ജീവിതവിജയത്തിലേക്കാനയിക്കാൻ സമൂഹത്തിനു ബാധ്യതയില്ലേ. അതോ അവരൊന്നും ജീവിക്കാൻ അർഹതയില്ലാത്തവരാണോ.