#Cyclone #Alert #Kerala #Lakshadweep #Minicoy #Kavaratti #Karwar ഓഖി വന്നു പോയതിനുള്ളിൽ ആറു മാസത്തിനുള്ളിൽ അറബി കടലിലെ രണ്ടാമത്തെ സൈക്ലോൺ രൂപപ്പെട്ടു തുടങ്ങുന്നു. ഇതുവരെ ഗവൺമെന്റുകൾ പുലി വരുന്നേ എന്ന് പറഞ്ഞ പോലെയല്ല. 25 ആം തീയതി വരെയുള്ള ഡാറ്റ വെച്ചിട്ടു ഇവൻ കടുപ്പക്കാരൻ ആകാൻ ആവശ്യത്തിലേറെ വളക്കൂറു ഉള്ള സാഹചര്യമാണ്. 100 കിലോമീറ്റർ സ്പീഡിൽ വരെ കാറ്റ് അടിക്കാനുള്ള അവസ്ഥയാണ് 25ആം തീയതി വരെ. അതിനു ശേഷമുള്ള ഡാറ്റ ഇപ്പോൾ കൈവശമില്ല. നമ്മൾ ശാസ്ത്രജ്ഞൻ അല്ലലോ. കൂടാതെ സാറ്റലൈറ്റും ഇല്ല. മാറി വരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്തു കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ കടലിൽ ഒരാഴ്ചത്തെ പണിക്കു പോകുന്നവർ ഉണ്ടെങ്കിൽ അവർ പണി കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും തീരത്തു നിന്നും 250 കിലോമീറ്റെർ ദൂരെ കൊടുങ്കാറ്റിൽ പെടാൻ സാധ്യത ഉണ്ട്. അത് കൊണ്ട് മൂന്നോ നാലോ ദിവസത്തിൽ കൂടുതൽ രാത്രി പണിക്കു പോകുന്നത് ഉചിതമല്ല. ലൈഫ് ജാക്കറ്റ് ഉണ്ടോടെ ഇപ്പോഴെങ്കിലും കൈവശം?

Top