1969, 1982, 1985, 2002 അങ്ങനെ ഡസൻ കണക്കിന് മുസ്ലിം വിരുദ്ധ കലാപങ്ങളും വംശഹത്യകളും. രഥയാത്രാനന്തരം തകർക്കപ്പെട്ട ബാബരി മസ്ജിദും, തുടർന്ന് തൊണ്ണൂറുകളിൽ മുസ്ലിങ്ങളുടെ ചോര കൊണ്ട് ഹോളി ആഘോഷിച്ച കോൺഗ്രസിന്റെ സെക്കുലർ ഇന്ത്യ. മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിൽ ബിജെപ്പിക്കൊപ്പം നിന്ന രാജീവ്‌ ഗാന്ധിയുടെ കോൺഗ്രസ്സ്. മുസ്ലിങ്ങൾ ഇന്നും ബഹുദൂരം പിന്നിലാണെന്ന് തെളിയിക്കാൻ 403 പേജുള്ള മൻമോഹൻ സിങ്ങിന്റെ കോൺഗ്രസ്സ് നമുക്ക് മുൻപിൽ വെച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ട്. സാമ്പത്തിക സംവരണമെന്ന ഭരണഘടനാ വിരുദ്ധ ബിൽ പാസാക്കാൻ കയ്യടിച്ച രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സ്. ഭയവിഹ്വലമായ ഒരു മാനസികാവസ്ഥയോടെ, മതേതര ഇന്ത്യ എന്നത് ഇന്ത്യയിലെ മുസ്ലിമിന്റെ അധിക ബാധ്യതയാണെന്ന ഗതികേടോടെ നമുക്ക് രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിക്കാം. കോൺഗ്രസ്സിനെ ശക്തിപ്പെടുത്താം.

Top