148/16 ആറളം കേസിൽ നദിക്കു മേൽ ചാർത്തിയ UAPA ഉൾപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴവുകൾ സംഭവിച്ചതാണെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി. എത്രയൊക്കെ ബാഹ്യ / ആഭ്യന്തര സമ്മർദ്ദം ഉണ്ടായാലും അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴവുകൾ സംഭവിച്ചതാണെന്ന് കണ്ടെത്തുന്നതൊക്കെ അദ്‌ഭുതകരവും സന്തോഷകരവും തന്നെയാണ് മുസ്‌ലിം പേരുള്ള ഒരാൾക്ക്. എന്തെന്നാൽ ഇന്നുവരെയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ടെന്നല്ലാതെ (അതും മിക്കപ്പോഴും വർഷങ്ങളോളം ജാമ്യമില്ലാതെ ജയിലിൽ കിട്ടുന്നതിനു ശേഷം) ഒരൊറ്റ മുസ്‌ലിമിന്റെയും കാര്യത്തിൽ UAPA ചാർത്തിയത് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണെന്ന് പോലീസുകാർ ‘കണ്ടെത്തിയ’ കഥ ഞാൻ കേട്ടിട്ടില്ല. അതേസമയം UAPA കിട്ടിയിട്ടും ഒരു ദിവസം പോലും ജയിലിൽ കഴിയേണ്ടി വരാത്ത ഷാഹിന, ഇയാൾക്കു മേലുള്ള UAPA തങ്ങൾക്കു സംഭവിച്ച പിഴവാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്ന നദി — ഇവരിൽ പൊതുവായിട്ടുള്ള കാര്യങ്ങൾ എന്താണെന്നൊക്കെ ആലോചിച്ചാൽ അത് തരുന്ന മെസേജ് പക്ഷേ യു എ പി എ യോളം തന്നെയോ അതിലേറെയോ ഭീകരമാണ്.

Top