ഹർത്താൽ “ആഭാസ”മായിരുന്നു എന്ന ‘നിലപാടും’, ഹർത്താലിൽ പങ്കെടുത്തവരെ സ്ഥിരം കുറ്റവാളികളാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ‘തീരുമാനം’, മുസ്ലീം ചെറുപ്പക്കാരുടെ ‘വിദേശ ജോലിയും പാസ്‌പോര്‍ട്ട് മോഹങ്ങളും പൊലിയും’ എന്ന ആഹ്ലാദത്തോടെ പങ്കുവെക്കുന്ന തലക്കെട്ട്. മതേതര കേരളത്തിന്റെ മനസ്സാണ് ഈ തലക്കെട്ട് പ്രതിഫലിപ്പിക്കുന്നത്. ഭരണകൂടം നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് പൗരാവകാശം നിഷേധിച്ച് ജീവിതം നശിപ്പിക്കുമെന്നു പരസ്യമായി പ്രഖ്യാപിക്കുമ്പോൾ ഒരുളുപ്പുമില്ലാതെ ഇങ്ങനെ ആഘോഷിക്കുന്നതിന് വംശീയതയും മുസ്ലീം വിരോധവും അല്ലെങ്കിൽ മറ്റെന്തു കാരണമാണുള്ളത്?