ഹോമോഫോബിയയെ പറ്റി വ്യക്തമായ ബോധമുള്ള ഒരു കൂട്ടർക് ഇസ്‌ലാമോഫോബിയയെ പറ്റി അറിയില്ല. നേരെ തിരിച്ച് ഇസ്‌ലാമോഫോബിയയെ സൂക്ഷ്മ രാഷ്ട്രീയത്തിൽ നോക്കികാണുന്ന ഒരു കൂട്ടർക്ക് ഹോമോഫോബിയയെ പറ്റിയും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഗോഡ്‌സെ-സവർക്കർ ബന്ധത്തെ പൊതുബോധത്തിന്റെ ഹോമോഫോബിയ ടൂൾ ഉപയോഗിച്ച് ആഘോഷമാക്കുന്ന സെൻസേഷനലിസ്റ്റ് മാധ്യമ പ്രവർത്തനം ഇതിനുദാഹരണം ആണ്. സവർക്കർ ചെറുപ്പത്തിലേ പള്ളിക്ക് കല്ലെറിഞ്ഞതും തീവ്ര വർഗീയ രാഷ്ട്രീയം പയറ്റിയതുമൊന്നും തലക്കെട്ടാവാതെ സവർക്കറിന്റെ സ്വവർഗാനുരാഗം മാത്രം തലക്കെട്ടാവും.

Top