ഹൃദയധമനികൾ തകർന്നു എപ്പോഴാണ് ഞാൻ മരിക്കുന്നതെന്ന് എനിക്ക് നിശ്ചയമില്ല ! എത്രമാത്രം ദുരിതങ്ങളാണ് എന്നും വായിച്ച് അമർഷം കൊള്ളേണ്ടി വരുന്നത്/കരയേണ്ടിവരുന്നത്. കെ ജെ ബേബി മുതൽ പി വത്സല വരെയുള്ള നോവലെഴുത്തുകാർ , കെ പാനൂർ, ഒ കെ ജോണി , ദിരാർ …..ഞങ്ങളുടെ ചരിത്രമെഴുത്തുകാർ. ശാസ്ത്രസാഹിത്യ പരിഷത്തുകാർ … എത്ര പുസ്തകങ്ങൾ ! എത്രയോ പഠനങ്ങൾ ! എത്ര രക്ഷകർ ! എത്രയെത്ര അവതാരങ്ങൾ ! എന്നിട്ടും ആദിമ നിവാസികൾ പഠന വസ്തുവായി തുടരുന്നു… ഇവർക്കൊക്കെ എഴുതാനും പഠിക്കാനും മാത്രം ഇനി ഈ ജീവിതം നാം ജീവിച്ചു തീർക്കേണ്ടതുണ്ടോ?

Top