ഹാദിയ വിഷയവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ചർച്ചകളിൽ സഖാക്കൾ ഉന്നയിച്ചിരുന്ന ഒരു പ്രധാന ചോദ്യമാണ്‌.. “നിന്റെയൊക്കെ വീട്ടിലെ പെൺപിള്ളേരും മതം മാറി പോയാൽ ഇതൊക്കെ തന്നെ പറയണം” എന്നുള്ളത്‌. വ്യക്തി ജീവിതമായാലും സാമൂഹികമായാലും ഒരേ നിലപാടാണ്‌ എന്ന് പറഞ്ഞ്‌ അതിനൊക്കെ കൃത്യമായ മറുപടി കൊടുത്തതും ആണ്‌. എന്നാൽ ഇപ്പോൾ അവർ അന്ന് ചോദിച്ചതിലുള്ള പൊരുൾ എല്ലാവർക്കും ബോധ്യമാവും . വ്യക്തി ജീവിതത്തിൽ ഒരു നിലപാടും,സാമൂഹിക ജീവിതത്തിൽ അതിന്‌ തീർത്തും വിപരീതമായ മറ്റൊരു നിലപാടും പുലർത്തുന്ന ഒരു വലിയ കൂട്ടമാണ്‌ ഈ സ്വയം പ്രഖ്യാപിത മതേതര പാർട്ടിയും അതിലെ അംഗങ്ങളും,എല്ലാ വിഷയത്തിലും അതെ. അതിനുള്ള ഉദാഹരണമാണ്‌ കോട്ടയത്തെ ദുരഭിമാനക്കൊല,അതിലെ സഖാക്കളുടെ പങ്കാളിത്തം.

Top