സ.കെ.കെ രമ മൽസരിക്കണം എന്ന് തന്നെയാണു എന്റെയും ആഗ്രഹം.. പക്ഷേ അവിടുന്നു ജയിക്കുന്നത്‌ ജയരാജൻ ആയിരിക്കണം എന്നാണ് ഒരിടത്ത് വായിച്ചത് വടകര പോലെ കടുത്ത മത്സരം ഉള്ള ഇടത്തേക്കാൾ ജയരാജൻ മത്സരിക്കേണ്ടിയിരുന്നത് കുറേ കൂടി ഉറച്ച സീറ്റ് ആയ കാസർകോടായിരുന്നെങ്കിൽ എന്ന് പറയുന്ന ഒരു പ്രമുഖ മാധ്യമപ്രവർത്തകന്റെ അഭിപ്രായവും വായിച്ചു പർദ്ദയും ഹിജാബുമിട്ട മുസ്ലിം വനിതകൾ ജയരാജന്റെ കൂടെ സെൽഫി എടുക്കുന്ന ഫോട്ടോ പങ്കു വെക്കുന്ന MLA യെയും കണ്ടു വാൽകഷ്ണം :പത്മവ്യൂഹത്തിൽ അഭിമന്യു,, ജനനായകൻ എന്നിവയൊക്കെ ഇറക്കുന്ന സ്ഥിതിക്ക് ജയിച്ചാലും തോറ്റാലും നവാസുദ്ധീന് സിദ്ധീഖിയെ വെച്ചു ബാല്താക്കറെയെ കുറിച്ച് സിനിമ ഇറക്കിയ സ്റ്റൈലിൽ കൈരളി ടി വി ചെയർമാൻ സ.മമ്മൂട്ടിയെ വെച്ച് സ.ജയരാജനെ കുറിച്ച് ഒരു സിനിമ ഇറക്കണം എന്നാണ് എന്റെ ഒരു ഇത്

Top