സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കിൽ ഒരിക്കലെങ്കിലും ജയിലിൽ കിടക്കണം. മതിൽക്കെട്ടിനകത്തു നിന്ന് പുറത്തു വന്ന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ അതിലുളളവർ എന്തുമാത്രം കൊതിക്കുന്നുണ്ടെന്നറിയാമോ? തിരിച്ചുപോവേണ്ടി വരുമെന്നറിയാമായിട്ടും ഒരു പരോൾ കിട്ടുന്നവന്റെ സന്തേഷം ഒരു happiness indexനും അളക്കാനാവുകയില്ല. 11 വർഷവും 6 മാസവും നാലോ അഞ്ചോ ദിവസവും ജയിലിൽ കഴിഞ്ഞതിനു ശേഷം കുറച്ചു ദിവസത്തേക്കാണെങ്കിലും അൻസാർ നദവി സ്വതന്ത്രനാവുകയാണ്. ഓർക്കാൻ ഒരുപാടുണ്ട് കാര്യങ്ങൾ..

Top