സ്വന്തമായി കോടതിയുണ്ടാക്കി, വധശിക്ഷ വിധിച്ച്, നടപ്പിലാക്കുന്ന ജയരാജനെയൊക്കെ വെച്ച് ജനാധിപത്യ പോരാട്ടം നയിക്കുന്ന പാർട്ടിയുടെ സർക്കാർ തന്നെയാണ്, ഇവിടുത്തെ കോടതിയിലും സർക്കാറിലും വിശ്വാസമില്ലെന്ന നിലപാട് സ്വീകരിച്ചതിന്റെ പേരിൽ മാത്രം ആളുകളെ വഴിയിൽ വെച്ച് വെടിവെച്ച് കൊല്ലുന്നത്.മാർക്സിസ്റ്റ് പാർട്ടി കൊന്നുതള്ളിയെ ആളുകളുടെ ലിസ്റ്റ് നമ്മുടെ മുന്നിലുണ്ട്.ഇപ്പോൾ കൊല്ലപ്പെട്ടിട്ടുള്ള മാവോയിസ്റ്റ് ഇതുവരെ കൊന്നിട്ടുള്ളവരുടെ ലിസ്റ്റ് ഈ സർക്കാർ ഉടനെ പുറത്ത് വിടണം. വെടിവെപ്പിൽ മരിച്ച ജലീൽ സി പി റഷീദിന്റെ സഹോദരനാണെന്നറിയുന്നു, കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും വേദനയിൽ പങ്ക് ചേരുന്നു. ആദരാജ്ഞലികൾ,,, അടിയന്തരാവസ്ഥക്കാലത്ത് ഏറ്റ മർദനത്തിന്റെ പ്രതീകമായി പിണറായി വിജയൻ കേരള നിയമസഭയിൽ പ്രദർശിപ്പിച്ച ആ ചുവപ്പ് ഷർട്ട് ഇപ്പോഴും ഉണ്ടെങ്കിൽ, ഒന്ന് തിരിച്ചും മറിച്ചും നോക്കുന്നത് നന്നായിരിയ്ക്കും.ഇനിയും ഇടയ്ക്കിടക്ക് ആവശ്യം വരുമ്പോൾ ഉയർത്തിക്കാണിയ്ക്കാൻ ഉപകരിയ്ക്കും.