സ്ക്രിപ്റ്റ് റൈറ്ററുടെയും, കൊറിയോഗ്രഫറുടെയും, ഫൈറ്റ് മാസ്റ്ററുടെയും, ഡയറക്ടറുടെയും മറ്റനേകം സാങ്കേതിക വിദഗ്ദരുടെയും കൂടി ശ്രമഫലമാണ് ഇന്ന് നമ്മൾ കാണുന്ന എല്ലാ മുഖ്യധാര നായിക നായകന്മാരുടെയും താരമൂല്യം. ഈ എല്ലാ ജോലിയും ഒരു മൊബൈൽ ഫോൺ വെച്ച് ഒറ്റക്ക് ചെയ്തിട്ടാണ് ഒരാൾ ടിക്ടോക്കിൽ ദൃശ്യത നേടുന്നത്. ഒരാൾ അയാളുടെ മിനിമം സാധ്യതകൾ ഉപയോഗിച്ച് നിരന്തരം പെർഫോം ചെയ്യുന്നു. അയാൾ അയാളുടേതായ ഓഡിയൻസിനെ ഉണ്ടാക്കുന്നു. അത് വഴി അയാൾ സിനിമകളിലും ഷോർട്ട് ഫിലിമുകളിലും അവസരം നേടുന്നു. ഇതിലെന്താണിത്ര ചിരിക്കാൻ. ദൃശ്യത മാത്രമാണിവിടുത്തെ മാനദണ്ഡം, അതിനവർക്ക് അവരുടെ തനി വഴികളുമുണ്ട്. അതുപോലെയാണോ ഈ യൂട്യൂബ് വിമർശന വാണങ്ങൾ. അപരനെ വികലമായി പരിഹസിക്കുന്നതിലൂടെ അവരുടെ വിസിബിലിറ്റി തനിക്കും വന്നു ചേരുമെന്ന് വ്യാമോഹിക്കുന്നവർ. അന്യൻ്റെ നെറ്റിയിലെ വിയർപ്പ് കൊണ്ട് ചുളുവിൽ അപ്പം തിന്നാൻ നടക്കുന്നവരല്ലേ നാണിക്കേണ്ടത്?

Top