സോഷ്യൽ മീഡിയയിലെ വ്യക്തിഹത്യ വല്ലാതെ ഭയപ്പെടുത്തുന്നു. മലയാളികളെപ്പോലെ പെർവെർട്ടഡ് ആയ ഒരു സമൂഹം വേറെയുണ്ടോയെന്നു തന്നെ സംശയം. ഹനാനിനെപ്പോലെ ഒരു നൂറു കുട്ടികളെ എനിക്കറിയാം. പഠിത്തത്തിനോടൊപ്പം, പ്ലുമ്പിങ്, പെയിന്റ് പണികൾ ചെയ്യുന്നവർ. കാറ്ററിംഗ് ജോലിയിലേർപെട്ട്‌ കുടുംബത്തിന് താങ്ങായി നിൽക്കുന്നവർ. പക്ഷെ നിങ്ങള് സിനിമയിൽ കാണുന്നതുപോലെ ഒട്ടിയ വയറും, കരിഞ്ഞ സ്വപ്നങ്ങളും, കുഴിഞ്ഞ കണ്ണുകളും, ഇടറിയ വാക്കുകളും, മുഷിഞ്ഞ വേഷവുമായല്ല അവരൊന്നും നില്കുന്നത്, ഹനാനെപ്പോലെ ചുറുചുറുക്കോടെയാണ് ആ കുട്ടികൾ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നത്. ദാരിദ്ര്യമനുഭവിക്കുന്നവൻ വെളുത്തിരുന്നുകൂടാ, സന്തോഷത്തോടെ ചിരിച്ചുകൂടാ, ആത്മവിശ്വാസം പ്രകടിപ്പിച്ചുകൂടാ, തലയുയർത്തി സ്വപ്നങ്ങളെപ്പറ്റി പറഞ്ഞുകൂടാ, സിനിമയിലഭിനയിക്കാൻ പൊയ്ക്കൂടാ, പകരം ക്യാമറക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കണം എല്ലിൻകഷണം കിട്ടുന്ന നായയുടെ നന്ദിയോടെ, എന്നൊക്കെ ചിന്തിക്കുന്നത് നിങ്ങളുടെയൊക്കെയുള്ളിൽ ഇപ്പോഴും ജീവിച്ചുപോരുന്ന പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലെ മാടമ്പികളാണ്. അക്കാലം ചത്തു മലച്ചു. അറിയുക, നിങ്ങളെക്കാളും വളരെ വളരെ മുന്നിലും ഉയരത്തിലുമാണ് എനിക്കറിയാവുന്ന ഇന്നത്തെ തലമുറ. അവരിവിടെയുണരുന്നതുവരെയുള്ളു അസൂയമൂത്ത ‘പടുവൃദ്ധരുടെയീ’ പുലഭ്യം പറച്ചിൽ. ഏതായാലും, ഒരുപാട് പേരെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്നുമൊഴിവാക്കുന്നു, അങ്ങേയറ്റം രോഷത്തോടെ.

Top