സൈന്യത്തെ പോലും തോൽപിക്കുന്ന രക്ഷാപ്രവർത്തനത്തിലൂടെ ഏറ്റവുമധികം മനുഷ്യരെ പ്രളയക്കെടുതിയിൽനിന്നു രക്ഷിച്ചത്‌ മത്സ്യത്തൊഴിലാളികളാണെന്ന സത്യം മുൻനിർത്തി ഒരിക്കൽ കൂടി ചോദിച്ചോട്ടെ, നാം ‘പരിഷ്കൃത’ കേരളത്തിന്റെ നിർവ്വചനത്തിൽ മത്സ്യത്തൊഴിലാളികൾ മനുഷ്യരാണോ, അതോ, വന്യജന്തുക്കളെപോലെ വംശനാശം സംഭവിച്ചു പോവാതെ സവിശേഷ ആവാസവ്യവസ്ഥക്കകത്ത്‌ ‘സംരക്ഷിച്ചു’ നിർത്തേണ്ട ജന്തുവർഗ്ഗമാണോ? എന്നു വച്ചാൽ, ദാരിദ്ര്യം, പട്ടിണി, പൊരിവെയിൽ, പെരുങ്കടൽ, ചെറ്റക്കുടിൽ, ദുർഗന്ധം തുടങ്ങിയ ‘സുന്ദരമായ’ ആവാസവ്യവസ്ഥക്കകത്തുതന്നെ ‘സംരക്ഷിച്ചുനിർത്തേണ്ട’ ജന്തുവർഗ്ഗം?

Top