സുഡാനി ഫ്രം നൈജീരിയ നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്. വളരെ subtle ആയ രീതിയിൽ രാഷ്ട്രീയം കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമ നിൽക്കുന്ന ആ കീഴാള പരിസരം -സെവൻസ് കളിക്കാർ, ഓട്ടോക്കാർ,കീഴാള മുസ്ലിം കുടുംബ ചുറ്റുപാടുകൾ,അഭ്യയാർത്ഥി പശ്ചാത്തലമുള്ള നൈജീരിയക്കാരൻ, – രസകരമായി ചെയ്തിട്ടുണ്ട്. വലിയ റിയലിസ്റ്റു ബാധ്യത ഒന്നും തോന്നിയില്ല. അത് കൊണ്ട് തന്നെയാവണം വൈകാരികമായി അതിനോട് ഇടപെടാൻ കഴിയുന്നത്.

Top