സുഡാനി ഫ്രം നൈജീരിയയിലെ ബിയ്യുമ്മ സാമുവേലിനെ യാത്രയാക്കാന്‍ നേരം തന്‍റെ മകന്‍ ദുബായില്‍ നിന്നും കൊടുത്തയച്ച വാച്ച് കാത്തിരിക്കുന്ന സീനുണ്ട്. എന്നാല്‍ അങ്ങനെ ഒരാള്‍ ദുബായിയില്‍ ഇല്ല എന്ന് സുഹൃത്തുക്കളുടെ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. വാച്ചുമായി വരുന്നയാളോട് കാഷ് ഞാന്‍ പിന്നെത്തരാം എന്നാണ് മജീദ് പറയുന്നത്. അപ്പോള്‍ അയാള്‍ എവിടെയാണ്? എന്ത് ചെയ്യുന്നു? കഴിഞ്ഞ പത്ത് വര്‍ഷമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സക്കരിയ്യയുടെ ഉമ്മയുടെ പേരും ബിയ്യുമ്മ എന്നാണ്. ഒരുവേള ക്രൈം ബ്രാഞ്ചുകാരെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും തന്റെ മകന്റെ നിത്യജീവിതത്തെക്കുറിച്ച് നിശ്ചയമില്ലാത്തയാളാണ് ബിയ്യുമ്മ.