സി. പി. എെ (എ൦) രാഷ്ട്രീയത്തോടു൦ അവരുടെ തെരഞ്ഞെടുപ്പിലെ ജയ – പരാജയങ്ങളോടു൦ ഒരുതരം വൈരുധ്യാത്മക ബന്ധമാണ് മലയാളി സമൂഹം പുലര്‍ത്തി പോരുന്നത്. കമ്യൂണിസ്റ്റ് വിമർശകരിൽ പോലും, പാർട്ടിയുടെ പ്രായോഗിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടാൽ മാറ്റമുണ്ടാകു൦ എന്ന പ്രതീക്ഷ കാണാം. ചില വ്യക്തികൾ മാറിയാൽ മറ്റു ചില നീക്കുപോക്കുകൾ ഉണ്ടാക്കിയാൽ പരിഹരിക്കാവുന്ന പ്രശ്നമേയുളളൂവെന്ന് വിശ്വസിക്കുന്നവരുടെ എണ്ണവും ഏറെയാണ്.

Top