സാംക്രമിക രോഗങ്ങൾ, കുട്ടികളെ കാണാതാകൽ…. ഇത്തരം വാർത്തകൾ എത്ര പെട്ടെന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ കുറ്റപത്രമാക്കി നാം തീർക്കുന്നത്.ഇതിനൊന്നും കാരണക്കാരനാവാത്ത എല്ലാം തികഞ്ഞവൻ ഞാൻ ഈ മലയാളി എന്ന താണീ പ്രചാരണങ്ങളിൽ മുഴച്ചു നിൽക്കുന്ന ഭാവം. സംഘ പരിവാറിനാകട്ടെ ഈ പ്രചാരണത്തിൽ കൃത്യമായ വംശീയ-രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് താനും.മലയാളി മനസ്സിൽ പേറുന്ന വംശീയ വിദ്വേഷത്തിന്റെ നാറ്റമാണിപ്പോൾ മലിനജല ടാപ്പു തുറന്നതു പോലെ സാമൂഹിക മാധ്യമങ്ങളിൽ പടരുന്നത്.സിലോൺ, സിങ്കപ്പൂർ, മലേഷ്യ, ബർമ, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്.. എന്നിവിടങ്ങളിൽ അന്യരാജ്യക്കാരനായി അധ്വാനിച്ച് കെട്ടിപ്പടുത്തതാണീ സുഖങ്ങളത്രയും എന്നു നാം തൽക്കാലം മറന്നേക്കൂ

Top