സവര്ണമതേതരത്വം ഏല്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള ത്വരയിൽ ചുറ്റുമുള്ളവർ സൃഷ്ടിച്ചെച്ചെടുത്ത നായികാനായകപരിവേഷങ്ങളുടെ നുണകളിൽ അഭിരമിച്ചുപോയതും അതുനൽകിയ ധാര്‍ഷ്‌ട്യത്തിൽ സ്വയംമറന്നു ദുർബ്ബലരുടെ ചെറിയസമ്പാദ്യങ്ങൾ കൂടി മോഷ്ടിച്ചെടുത്തു തനിക്കാക്കുക എന്ന സൂത്രപ്പണികളിൽ വന്ന വീഴ്ചകളല്ലെ ഇപ്പോൾ പുറത്തുവന്ന് നാറ്റം വമിപ്പിക്കുന്നത്? ഈ “കള്ളനാണയങ്ങളെ” തൊലിച്ചെടുത്താൽ ഈ സവർണ്ണമതേതരവാദമെന്ന ഉള്ളിയിൽ ഒരുബൗധിക കാമ്പ് ബാക്കിയുണ്ടാകുമോ?

Top