സമുദായ പ്രാതിനിദ്ധ്യവും ജനാധിപത്യ മതേതര സമൂഹത്തിന്റെ സൃഷ്ടിയും (എന്റെ ഒരു യുവ സുഹൃത്ത് ആവശ്യപ്പെട്ടത് അനുസരിച്ചു തയ്യാർ ആക്കിയ കുറിപ്പ് ആണ് ഇത് ) സമുദായ പ്രാതിനിദ്ധ്യം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്, ജാതി മത വംശങ്ങൾ ആയി വിഭജിക്കപ്പെട്ട സമൂഹത്തിലെ, വിവിധ ശ്രേണികളിൽ ഉള്ളവർക്ക്, നിയമ സഭകൾ അടക്കം ഉള്ള വിവിധ തട്ടുകളിലെ ജനപ്രതിനിധി സഭകൾ, നീതി ന്യായകോടതി സംവിധാനം, സർവ്വകലാശാലകൾ, സർക്കാർ എയിഡഡ് മേഖല, സെമി സർക്കാർ ആരധനാലയ ഭരണം, പട്ടാളം തുടങ്ങിയ മേഖലകളിൽ ലഭിയ്ക്കുന്ന ആനുപാതിക പ്രാതിനിധ്യം ആണ്. എന്ത് കൊണ്ട് ഇത് മതേതര സമൂഹത്തിന്റെ സൃഷ്ടിക്കു അനിവാര്യം ആകുന്നു എന്ന് അറിയണം എങ്കിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ എങ്കിലും ചരിത്രത്തിലൂടെ ഒരു വിഹഗ വീക്ഷണം എങ്കിലും നടത്തണം.

Top