സത്യത്തിൽ ഇൻഡ്യയിലെ “ആൾക്കൂട്ടം” സംശയമേതുമില്ലാതെ കൊന്നുകളയുന്ന മുസ്‌ലിംകളെയും ദലിതരെയും കുറിച്ച് ആരും സംസാരിക്കരുത് എന്നല്ലേ ഇതിലൂടെ ഉദ്ദേശിക്കുന്നത്? അപ്പോ അതിനെ കുറിച്ചല്ലേ കൂടുതൽ സംസാരിക്കേണ്ടത്? കത്തയക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണോ? എന്തുകൊണ്ട് നിങ്ങൾ ഇൻഡ്യയുടെ തെരുവിൽ ദിനേന കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നവരെ കുറിച്ച് ഇത്ര വേവലാതിപ്പെടുന്നില്ല? ഇൻഡ്യയുടെ ജയിലറകളിൽ ബന്ധികളാക്കപ്പെട്ട നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ ഓർക്കുന്നില്ല? അവർക്ക് വേണ്ടി ഒരു ലക്ഷം പോയിട്ട് മൂന്ന് കത്തു പോലും അയക്കുന്നില്ല?

Top