#സഖാക്കളോടാണ്… സമകാലീന ഇന്ത്യയിൽ ആഭ്യന്തര മാറ്റങ്ങൾക്ക് സ്വയം വിധേയമാക്കുന്നതോടൊപ്പം പൊതു രാഷ്ട്രീയ സാഹചര്യത്തെയും സാമൂഹ്യ വ്യവസ്ഥയെയും സൂക്ഷ്മവും കാര്യക്ഷമവുമായ മാറ്റങ്ങൾക്ക് വിധേയമാക്കുക കൂടി ചെയ്തു കൊണ്ടാണ് ദലിത് വ്യവഹാരങ്ങളും ദലിത് രാഷ്ട്രീയവും നിലനിൽക്കുന്നത്.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദലിത് യുഗമെന്നോദലിത് ബഹുജന്‍ രാഷ്ട്രീയ യുഗമെന്നോ വിശേഷിപ്പിക്കാവുന്നത്ര തെളിമയേറിയതും ശക്തവുമായ ഈ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്, എച്ച്.സി.യുവിലെ ഗവേഷക വിദ്യാർത്ഥി രോഹിതിന്റെ രക്തസാക്ഷിത്വമാണ്. ക്യാമ്പസുകളിലും പൊതു രാഷ്ട്രീയത്തിലും ദലിത് ബഹുജന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തമായ ഇടപെടലുകൾ നടത്തുകയും പുതിയ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്ത ആദ്യകാലങ്ങളിൽ സവര്‍ണ ഹൈന്ദവ ഫാസിസ്ററ് പാർട്ടികളെയും വലതു പക്ഷ രാഷ്ട്രീയത്തെയും മാത്രമാണ് ദലിത് ബഹുജൻ രാഷ്ട്രീയ ഉയിർപ്പ് ആശങ്കപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് കേരളത്തിലെ ഇടതു രാഷ്ട്രീയത്തെയും ആ ആശങ്ക പിടികൂടിയിട്ടുണ്ട്.

Top