സകലമാന രാഷ്ട്രിയ – സിനിമ എന്ന് വേണ്ട , സ്വയംപൊങ്ങികളായ സകല പ്രാഞ്ച്യെട്ടന്മാരും ആത്മകഥ എഴുതുന്ന ഈ മലയാള ഭാഷയില്‍ , ജനിയ്ക്കാതെ പോയവരുടെ വരെ ജീവ ചരിത്രമെഴുതുന്ന ഈ നാട്ടില്‍ മലയാളികളായവരില്‍ ഏറ്റവും ശ്രേഷ്ടനായ ശ്രി ഡോ . കെ ആര്‍ നാരായണന്റെ മാത്രം ആത്മകഥ – ജീവ ചരിത്രം മാത്രം ഇല്ലാതെ പോയത് യാദൃശ്ചികം മാത്രമായിരിയ്ക്കുമോ ? കറുത്തവന്റെയും ദളിതന്റെയും ഒക്കെ ജീവിതങ്ങള്‍ അങ്ങനെ രേഖപ്പെടുത്തിവയ്ക്കാന്‍ മാത്രം ഒന്നുമുള്ളതല്ല എന്ന ചിന്തയില്‍ നിന്നും കൂടിയല്ലേ ഈ നിരാസം ?

Top