ശ്രീരാമനേ വേണ്ടെന്ന് പറയാൻ ചിലർക്ക് എളുപ്പമാണ്. ശ്രീരാമനെ വിമർശിക്കാൻ ചില പൊസിഷനുകളിൽ നിന്ന് സാധ്യമാണ്. ശ്രീരാമനുമായി യാതൊരു ബന്ധമില്ലാത്ത ഒരു സമുദായത്തിനു കൊലകത്തിക്കു മുൻപിൽ നിൽക്കേണ്ടി വരുന്ന ഒരു സമയത്ത് ഇതൊന്നുമല്ല പ്രശ്നം. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കപ്പടുന്ന സാഹചര്യവും രാഷ്ട്രീയവും വിചാരിക്കുന്നതിനേക്കാൾ ഭീകരമാണ്. അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും രാമനെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു കൊണ്ട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. രാമനിലും രാമായണത്തിലും ചർച്ച കേന്ദ്രീകരിച്ചാൽ സംഘപരിവാറിന് സന്തോഷമായിരിക്കും. ജീവൻ രക്ഷിക്കാൻ എന്താ ഇപ്പോൾ ചെയ്യാൻ പറ്റുക?