ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിലുള്ള കഴിവുകൾ മാത്രം പരിഗണിച്ചാൽ മതി, സംവരണം വേണ്ട എന്നാണ് ശാസ്ത്ര വാദികളും യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും വാദിക്കുന്നത്.ഈ നിരയിൽ മേൽജാതിവാദികളും ഉണ്ടെന്നു പറഞ്ഞാൽ ഇക്കൂട്ടർക്കൊന്നും പ്രത്യക്ഷത്തിൽ ഇഷ്ടമല്ല താനും.സംവരണം എന്നത് നീതിയുമായി ബെന്ധപ്പെട്ടതും, ഇനി ജാതിയുടെ പേരിൽ കുളംകലക്കാതിരിക്കാനുമാണ് എന്നുള്ളതോ, ജനാധിപത്യത്തിന് ഉണ്ടാവേണ്ടതായ ഒരുൾക്കണ്ണ് നീതിയെന്നതാണന്നോ അവർ അംഗീകരിക്കുന്നില്ല.അവർ കരുതുന്നത് സംവരണത്തെ അട്ടിമറിക്കുന്നത് നല്ലതു തന്നെയാണെന്നാണ്.സംവരണ വിരുദ്ധ മനുഷ്യക്കുരുതിയിൽ ഇക്കൂട്ടർ ഉള്ളു കൊണ്ട് ദുഃഖിക്കുന്നുണ്ടാവില്ല.