വേറിട്ട ജീവിതസങ്കല്പങ്ങൾ പുലർത്തുന്ന; പുത്തൻ സബ് കൽച്ചറുകളോട് ആഭിമുഖ്യം കാണിക്കുന്ന പല വിദ്യാർത്ഥികളും ഇതേ യാഥാസ്ഥിതിക അഡ്മിന്റെ വെറുപ്പിനും വിരോധത്തിനും വിധേയരായിട്ടുണ്ട്. തങ്ങളുടെ അഴിമതികൾ പുറത്തുവരുന്നതിനെ മറയ്ക്കാനും, രാഷ്ട്രീയ യജമാനന്മാരുടെ പ്രീതി സമ്പാദിക്കാനുമാണ് ഇവർ ഇപ്രകാരം ചെയ്യുന്നതെന്ന് എല്ലാവരും അറിഞ്ഞുകഴിഞ്ഞു. തീവ്ര വലതുപക്ഷ വാദികളായ ഇക്കൂട്ടർക്കെതിരെ എല്ലാവശത്തുനിന്നും പ്രതിഷേധം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.