വീട്ടുതടങ്കലില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ അനുഭവിക്കുന്നതെന്ന് പലരും വിളിച്ചുപറഞ്ഞപ്പോള്‍ ഹാദിയ ‘പൊലീസ് സംരക്ഷണ’യിലാണെന്നായിരുന്നു മറുപടി. എന്നാല്‍, ഹൈക്കോടതി വിധിയെത്തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ താനനുഭവിച്ച പീഢനങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഹാദിയ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കേരള പൊലീസിന്‍റെ സംരക്ഷണയില്‍ ഹാദിയ അനുഭവിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ഹാദിയ തന്നെ തുറന്നു പറയുന്നു..

Top