വിനീതാ വിജയനോടിപ്പോൾ സംസാരിച്ചു . വർക്കല ജാതിക്കുളത്തിന്റെ ഇരകളായ വീട്ടുകാരോട് വിവരങ്ങളന്വേഷിക്കാൻ ചെന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. നാട്ടുകാർ വിളിച്ചിട്ടെത്തിയ പോലീസ് വിനീതയെ ശാസിക്കുകയും തുടർന്ന് വർക്കല സ്റ്റേഷനിലെത്തിക്കുകയുമാണ് ഉണ്ടായത്. അതിനു ശേഷം കുളിച്ചു കൊണ്ടു നിന്ന സ്ത്രീയും ചിലരുമവിടെയെത്തി വിനീതക്കെതിരെ കേസ് നല്കുകയായിരുന്നു. വിനീത തിരിച്ച് ആൾക്കൂട്ടത്തിനെതിരെയും കേസ് കൊടുത്തിട്ടുണ്ട്. ഇപ്പോൾ രണ്ടു കൂട്ടരും കേസ് പിൻവലിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നുണ്ട്. വിനീത പറ്റില്ലെന്ന നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട്. ചില സുഹൃത്തുക്കൾ വിനീതയുടെ സഹായത്തിന് എത്തിക്കൊണ്ടിരിക്കുന്നു എന്നും സൂചിപ്പിച്ചു.

Top