വിനായകനെ മര്‍ദ്ദിച്ചതിന് അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്ത പാവറട്ടി പോലീസ് സ്‌റ്റേഷനിലെ സാജന്‍, ശ്രീജിത്ത് എന്നീ ഉദ്യോഗസ്ഥര്‍ വീണ്ടും സര്‍വീസിലുണ്ട്. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് മുഹമ്മദ് പോലീസുകാര്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തുവെന്ന പരാതിക്കു ശേഷം അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വിനായകന്‍ മരിച്ചു ഒമ്പത് മാസങ്ങള്‍ കഴിഞ്ഞു.

Top