വാടി കടപ്പുറത്തുനിന്ന് മാത്രം നൂറോളം ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനു പോയിട്ടുണ്ടെന്നാണു അറിഞ്ഞത്. വാടി മാത്രമല്ല, മിക്ക മൽസ്യബന്ധന കേന്ദ്രങ്ങളിൽ നിന്നും ഫൈബർ ബോട്ടുകൾ പോയിട്ടുണ്ട്. ഈ ബോട്ടുകൾ മിക്കതും മരത്തിലും മതിലിലും ഒക്കെ ഇടിച്ച് നാശമാകും, പിന്നെ കടലിൽ ഇറങ്ങാൻ പറ്റാത്ത, കട്ടപ്പുറത്ത് കയറ്റേണ്ട പരിവത്തിലാകും തിരിച്ചുവരുന്നത്. രക്ഷാപ്രവർത്തനം കഴിഞ്ഞ് തിരിച്ചുവരുന്ന മുക്കുവർക്ക് കടലിൽപ്പോകാൻ പറ്റില്ല. ഇവർക്ക് വരുന്ന ബോട്ടിൻ്റെ കേടുപാടുകളും തൊഴിൽ നഷ്ടവും ഉടനടി പരിഹരിക്കാൻ സർക്കാർ സംവിധാനം കണ്ടെത്തണം. അല്ലാതെ നഷ്ടപരിഹാരം മാസങ്ങളോളം നീട്ടിക്കൊണ്ടു പോയാൽ രക്ഷാപ്രവർത്തനത്തിനു ഇറങ്ങിയ ഒരുപാട് പേരുടെ കുടുംബങ്ങൾ പട്ടിണിയിലാകും.

Top