വലതുപക്ഷ സെനറ്റർ ഫ്രേസർ ക്രെെസ്റ്റ്ചർച്ച് അക്രമത്തെ ന്യായികരിച്ച് സംസാരിക്കുന്നതിനിടെ മുട്ടയേറു നടത്തിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് ഒന്നും ചാർജ്ജ് ചെയ്യാതെ വിട്ടയച്ചു. ആ വാർത്തക്ക് താഴെ ആസ്ട്രേലിക്കാർ ചർച്ച ചെയ്യുന്നത് വലതുപക്ഷ അനുഭാവികളും സെനറ്ററും കൗമാരക്കാരനു നേരെ നടത്തിയ ശാരീരിക ആക്രമണങ്ങളെ പറ്റിയാണ് അല്ലാതെ ജനപ്രതിനിധിക്ക് നേരെ നടന്ന പ്രതിഷേധത്തിന്റെ ശരി തെറ്റുകളെ പറ്റിയല്ല. ഇവിടെ ഒരു ചെറുപ്പകാരനെ വെടിവച്ച് കൊന്നിട്ട് അതിലൊരു ഞെട്ടലുമില്ലാതെ അയാളുടെ രാഷ്ട്രീയത്തിന്റെ ശരിതെറ്റുകൾ ചർച്ചചെയ്ത മനുഷ്യരാണ് നമ്മൾ. ഫ്യൂഡലിസത്തിൽ നിന്ന് ജനാതിപത്യത്തിലേക്ക് വളർന്നിട്ടില്ല നമ്മൾ.

Top