വര്‍ഗീയത, തീവ്രവാദം എന്നീ പട്ടങ്ങള്‍ ചാര്‍ത്തിയാണ് ജനകീയ സമരങ്ങളെ ഭരണകൂടവും പൊലീസും നേരിട്ടുകൊണ്ടിരിക്കുന്നത്. പോലീസ് ഭീകരതകൊണ്ട് സമരക്കാരെ ചോരയില്‍ മുക്കി കൊല്ലാനും യുവാക്കളെയാകെ ജയിലുകളില്‍ തളച്ചിടാനും പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത് സംഘപരിവാറിന് വേണ്ടിയാണ്. നിയമസഭ തകര്‍ത്ത ‘മതേതര’ ഭീകരന്മാര്‍ അക്രമത്തെ കുറിച്ച് വാചാലരാകുന്നത് ജനങ്ങള്‍ പുച്ഛിച്ചു തള്ളുക. സംഘപരിവാറിനു വേണ്ടി ബ്രിട്ടീഷുകാര്‍പോലും നടപ്പാക്കാന്‍ അറച്ച നിയമ നടപടികളുമായി പിണറായി വിജയന്‍ മുന്നോട്ട് പോവുകയാണ്. ഇത് ജനാധിപത്യ കേരളത്തിനു നാണക്കേടാണ്. അറസ്റ്റ് ചെയ്ത മുഴുവന്‍ യുവാക്കളെയും വിട്ടയക്കുക.

Top