വനിതാ മതിൽ, ഭരണഘടന സംരക്ഷണം, വീ ദ പീപ്പിൾ, മനുഷ്യ സംഗമം തുടങ്ങിയ പരിപാടികൾ പൗരസമൂഹത്തെ മാനേജ് ചെയ്യാനുള്ള സി പി എം തന്ത്രത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ സി പി എമ്മിനെതിരായി ദലിത്, ഫെമിനിസ്റ്റ് പക്ഷങ്ങളിൽ നിന്നുയർന്ന വിമർശനങ്ങളെ സ്വാംശീകരിക്കാനും നിയന്ത്രിക്കാനുമാണ് സി പി എം ശ്രമിച്ചത്. അഹിന്ദു എന്ന പ്ലാറ്റ്ഫോമിൽ നിലനിൽക്കുന്ന മുസ്ലിം രാഷ്ട്രീയ വിഷയിക്ക് അത്തരമൊരു സൗകര്യം ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ ലഭ്യമല്ല. സുനിൽ പി ഇളയിടത്തിന്റെ ഗീതാ പ്രഭാഷണം ലിബറൽ ഹിന്ദുവിനെ തിരിച്ചുപിടിക്കാനുള്ള സി പി എം ശ്രമമായിരുന്നു. പക്ഷെ ഗ്രാംഷിയൻ ശൈലിയിലുള്ള (ഹിന്ദു ) സാംസ്കാരിക രാഷ്ട്രീയം ശരിക്കുമുള്ള ( സവർണ ഹിന്ദു ) രാഷ്ട്രീയമല്ലെന്നാണ് സി പി എം എന്ന പാർട്ടി കരുതുന്നത്. അതിനാൽ നായൻമാർക്ക് ഭൂരിപക്ഷമുള്ള സ്ഥാനാർഥി ലിസ്റ്റ് പാർട്ടി പുറത്തു വിടുന്നു.

Top