വടയമ്പാടിയിലെ ജാതിമതിലും, അശാന്തന്റെ മൃതദേഹത്തോടുള അനാദരവും കേരളത്തിൽ നിലനിൽക്കുന്ന അയിത്തത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. അയിത്തം നിർമാർജനം ചെയ്യുന്നതിൽ സിവിൽ സ്ഥാപനങ്ങൾക്കും ഭരണകൂടത്തിനുമാണ് കൂടുതൽ ഉത്തരവാദിത്തമുള്ളത്. ഈ സ്ഥിതിയിൽ പിണറായി വിജയൻ ഉൾകൊള്ളുന്ന സിവിൽ സംവിധാനം വിഷയത്തിൽ ഇടപെട്ടു എന്നുതന്നെയാണ് തിരിച്ചറിയേണ്ടത്. ഇതിനെ ദളിതരുടെയും മറ്റു കീഴാള വിഭാഗങ്ങളുടെയും ആത്മാഭിമാനത്തിന്റെ സാക്ഷ്യമായി കാണാൻ വിസമ്മതിക്കുന്നതു ഭൂ അധികാരസമിതിയുടെ രാഷ്ട്രീയ വ്യാമോഹങ്ങളുടെ ഫലമായിട്ടാണ്

Top