വംശീയതയും ഇതര സമൂഹങ്ങളോടുള്ള വെറുപ്പും ഏതെല്ലാം സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്നുവോ അവിടെയെല്ലാം ന്യൂസിലാന്റ് മോഡൽ നരനായാട്ട് എപ്പോഴും അരങ്ങേറാം. ഒരു സമുദായത്തെ അപരസ്ഥാനത്ത് നിർത്തി പേടിപ്പെടുത്തുന്ന സാമൂഹികാന്തരീക്ഷം നിർമ്മിച്ചെടുത്താലും പ്രത്യാഘാതം ഇതുതന്നെയാവും. നമ്മുടെ ഇന്ത്യയും കേരളവുമൊക്കെ ഇസ്ലാമോ ഫോബിയയയിൽ ഒട്ടും പിന്നിലല്ല.വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള ജീവിത പാഠവും സഹിഷ്ണുതയും ബാല്യം മുതൽ നമ്മൾ ബോധപൂർവം പഠിപ്പിക്കേണ്ടിയിരിക്കുന്നു.