വംശീയത ,എത്തിനിക് എന്ന് പെട്ടന്ന് മനസിലാക്കപ്പെടുന്നത് കറുത്ത വർഗക്കാരോ ദലിതരോ ആദിവാസികളോ ആണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വംശീയതയുടെ സങ്കീര്ണ്ണതകൾ മനസിലാക്കേണ്ടതുണ്ട്. വെളുത്ത നിറമുള്ളവർ ആണെങ്കിലും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിൽ നിന്നുള്ളവർ നേരിടുന്ന വംശീയതയുടെ പ്രശ്നം വംശീയത എന്നത് വളരെ സങ്കീര്ണമാണെന്നു ബോധ്യപ്പെടുത്തും. മുസ്ലീങ്ങൾ നേരിടുന്ന വംശീയ വിവേചനവും ഇതിൽ ഉൾപ്പെടുന്നു.