റിമയുടെ ധീരമായ നിലപാടുകളെ ശ്ലാഘിക്കാനും ‘അമ്മ’യുടെ സ്ത്രീവിരുദ്ധ നിലപാടുകളെ പൊളിച്ചു കാണിക്കാനും മലയാള സിനിമാ വ്യവസായത്തിലെ കുഴപ്പങ്ങളെ കുറിച്ച് കൂടെയിരുന്ന് ചർച്ച ചെയ്യാനും റിപ്പോർട്ടർ ടിവിയിലെ അഭിലാഷ് സ്റ്റുഡിയോയിൽ കൊണ്ടുവന്നിരുത്തിയത് അഡ്വ ഒ എം ശാലീനയെയാണ്. ഹാദിയയെ വീട്ടുതടങ്കലിലാക്കിയ അച്ഛനുവേണ്ടിയും അറുപതിൽ പരം സ്ത്രീകളെ തടങ്കലിലാക്കി പീഡിപ്പിച്ച ഗുരുജി മനോജിനുവേണ്ടിയും ആസിഫയെ പീഢിപ്പിച്ചു കൊന്നവർക്കും അതിനെ ന്യായീകരിച്ചവർക്കും വേണ്ടിയും ചാനലുകളിലെല്ലാം നിരവധി തവണ പ്രത്യക്ഷപ്പെട്ട അതേ ഒ എം ശാലീനയെ.

Top