യഥാർത്ഥത്തിൽ, കേരളത്തിലെ സവര്ണരിലും അവര്ണരിലുമുള്ള ഇസ്ലാമോഫോബിയക്ക് പൊതു സമ്മതി നൽകാനുള്ള ശാസ്ത്രീയ വംശീയവാദ യുക്തികളാണ് ഇത്തരം ഗ്രൂപ്പുകൾ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്നത്. ചില സെക്കുലർ മുസ്ലിം നാമധാരികൾ ഇവർക്ക് കൂട്ടുണ്ടെന്നു മാത്രം. ഇവർ കൂട്ടമറവി പുലർത്തുന്ന കാര്യം, സഹോദരൻ അയ്യപ്പനെപോലുള്ളവർ സമുദായങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കണമെന്ന അർത്ഥത്തിലുള്ള അവസര സമത്വ ചിന്തയാണ് ഉൾക്കൊണ്ടതെന്നതാണ്. ഇതാവട്ടെ സംവരണം, സാമൂഹിക നീതി മുതലായ ഭരണഘടനാ അവകാശങ്ങളുമായി ഒത്തുപോകുന്നതുമാണ്.