മേജർ രവി എന്ന വ്യക്തി കേരളത്തിൽ വലിയ സ്വാധീനം ഒന്നും ചെലുത്തിയിട്ടില്ല. പക്ഷെ അയാളുടെ സിനിമകൾ തീർച്ചയായും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഇസ്ലാമോഫോബിയയുടെ അങ്ങേത്തലയാണ് ഏതാണ്ട് എല്ലാ സിനിമകളും. എൻകൗണ്ടർ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും പട്ടാള വീരാരാധനയും ദേശീയ മുസ്ലിം സൃഷ്ടിയും കേരളത്തിന്റെ പൊതുബോധത്തിന്റെ കൂടെ ഭാഗമായത് കൊണ്ട് തത്കാലം നമുക്ക് മാറ്റി വെക്കാം.